നീണ്ട 19 വർഷങ്ങൾക്ക് ശേഷം കരീന- ഹൃത്വിക് ജോഡികൾ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക്; ആകാംക്ഷയോടെ ആരാധകർ

author-image
ഫിലിം ഡസ്ക്
New Update

publive-image

ബോളിവുഡിന്റെ എക്കാലത്തെയും പ്രിയ ബിഗ്‌സ്‌ക്രീൻ താരജോഡികളായിരുന്നു കരീന കപൂറും ഹൃത്വിക് റോഷനും. ഇരുവരും ഒന്നിച്ചത്തിയ ചിത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. ‘കഭി ഖുശി കഭി ഗം എന്ന ചിത്രത്തിലാണ് താരങ്ങൾ ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. എന്നാൽ അതാകട്ടെ ബോളിവുഡിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായി മാറി.

Advertisment

ഇപ്പോഴിതാ പ്രേക്ഷകരുടെ ഈ താരജോഡികൾ വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. നീണ്ട 19 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ചിത്രത്തിന് ‘ഉലജ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം ഇപ്പോൾ പ്രാരംഭ ഘട്ടത്തിലാണെന്നും താരങ്ങളുടെ ഡേറ്റ് ലഭ്യതയെ ആശ്രയിച്ചാകും തുടർ നടപടികൾ. ജംഗ്‌ലീ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഒരു ചിത്രത്തിനായി പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് അഭിനേതാക്കളെ സമീപിച്ചതായാണ് വാർത്ത. 2003ലെ ‘മെയിൻ പ്രേം കി ദീവാനി ഹൂ’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചു സ്‌ക്രീനിൽ എത്തിയത്.

Advertisment