നാലു വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചത് സാമന്ത ആവശ്യപ്പെട്ടിട്ട്; മകന് വിഷമമായിരുന്നു; സത്യം വെളിപ്പെടുത്തി നാ​ഗാർജുന

author-image
ഫിലിം ഡസ്ക്
New Update

publive-image

തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു നാ​ഗ‌ചൈതന്യയും സാമന്തയും. സിനിമ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് സാമന്തയും നാ​ഗചൈതന്യയും തങ്ങളുടെ വിവാഹമോചന വാർത്ത ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്. ഇവർ തന്നെയാണ് വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

Advertisment

നാലു വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ വർഷമാണ് സാമന്തയും നാ​ഗചൈതന്യയും വേരി‍പിരിയൽ പ്രഖ്യാപിച്ചത്. അതേസമയം ഇരുവരുടെയും വിവാഹമോചനത്തിനുള്ള കാരണം ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ വിവാഹമോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്തയാണ് എന്ന് പറയുകയാണ് നാ​ഗചൈതന്യയുടെ അച്ഛനും നടനുമായ നാ​ഗാർജുന.

”നാഗചൈതന്യ സാമന്തയുടെ തീരുമാനത്തോടൊപ്പം നിന്നു. എന്നാൽ അദ്ദേഹത്തിന് എന്നെക്കുറിച്ചും കുടുംബത്തിന്റെ അഭിമാനത്തെക്കുറിച്ചും ആലോചിച്ച് വിഷമമുണ്ടായിരുന്നു. നാല് വർഷം ഒരുമിച്ച് ജീവിച്ചവരാണവർ. നല്ല അടുപ്പമായിരുന്നു. 2021 ൽ പുതുവത്സരം ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. അതിന് ശേഷമായിരിക്കാം അവർ തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിച്ചത്.

എന്താണ് സംഭവിച്ചതെന്ന് അറിയില്ല”-നാഗാർജുന പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. 2018 ലായിരുന്നു ഇവരുടെ വിവാഹം. ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗ ചൈതന്യവും വിവാഹമോചനം സ്ഥിരീകരിക്കുന്നത്.

നാല് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലായിരുന്നു വേര്‍പിരിയല്‍. തങ്ങളുടെ വിവാഹ ബന്ധം വേർപെടുത്തുകയാണെന്നും എന്നാൽ ഇരുവരും സുഹൃത്തുക്കളായി തുടരുമെന്നാണ് ഇൻസ്റ്റാഗ്രാം പങ്കുവെച്ച കുറിപ്പിലൂടെ ഇരുവരും കുറിച്ചത്.

Advertisment