നാനിയും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ശ്യാം സിംഘ റോയി’ കഴിഞ്ഞ ദിവസമാണ് റിലീസായത്. ദേവദാസി സമ്പ്രദായത്തെ പറ്റി പ്രതിപാദിച്ച സിനിമ മികച്ച രീതിയിൽ പ്രേക്ഷകരുടെ പ്രശംസ നേടിയിരുന്നു. ചിത്രത്തിൽ ‘മൈത്രി’ എന്ന ദേവദാസിയായിട്ടാണ് സായ് പല്ലവി വേഷമിട്ടത്.
എന്നാല്‍ ദേവദാസി വേഷത്തിലെത്തിയ സായി പല്ലവിയ്ക്കെതിരെ ബോഡിഷെയിമിംഗ് നടത്തിയ തമിഴ് സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയായിരുന്നു. ഇതിനെതിരെ ശക്തമായ വിമര്‍ശനമുയരുകയും ചെയ്തു. ഇപ്പോൾ തെലങ്കാന ഗവര്‍ണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദര്‍ രാജനും സായ് പല്ലവിക്കെതിരായ പോസ്റ്റിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.
തനിക്കെതിരെ വലിയ രീതിയിലുള്ള ബോഡി ഷെയ്മിംഗ് ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അത് ധൈര്യത്തോടെ നേരിട്ടുവെന്നും തമിഴിസൈ ഒരു തമിഴ് ചാനലിൽ പറഞ്ഞു. ഈ കമന്റുകള്‍ ബാധിക്കാതിരിക്കാന്‍ ഞങ്ങള്‍ മഹാത്മാക്കളല്ലെന്നും അവ തീര്‍ച്ചയായും വേദനിപ്പിച്ചിട്ടുണ്ടെന്നും തമിഴിസൈ കൂട്ടിച്ചേർത്തു.