‘ഒരു മില്യൺ ഡോളർ ചിത്രം’, ‘ഹൃദയം’ കാണാനെത്തിയ പ്രിയദര്‍ശനൊപ്പം വിനീത് ശ്രീനിവാസൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ്. ‘ഹൃദയം’ത്തിൻ്റെ വിശേഷങ്ങളും, ഗാനങ്ങളും എല്ലാം ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. ഇപ്പോഴിതാ സംവിധായകൻ പ്രിയദര്‍ശനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ വിനീത് ശ്രീനിവാസൻ.

പ്രിയദര്‍ശൻ ‘ഹൃദയം’ ചിത്രം കാണാൻ എത്തിയതിന്റെ സന്തോഷത്തിലാണ് വിനീത് ശ്രീനിവാസൻ. തുടർന്ന് ഇന്ന് ‘ഹൃദയം’ കാണാൻ വന്നപ്പോൾ ക്ലിക്ക് ചെയ്‍തത് എന്ന് പറഞ്ഞാണ് വിനീത് ശ്രീനിവാസൻ ഫോട്ടോ പങ്കുവെച്ചത്. ഒരു മില്യൺ ഡോളർ ചിത്രം. എന്നാണ് വിനീത് കുറിച്ചത്.

” ജീവിതത്തിന്, ഞാൻ ചെയ്യുന്ന ഈ മനോഹരമായ തൊഴിലിന് ദൈവത്തിന് നന്ദിയെന്നും ഭാര്യ ദിവ്യ എടുത്ത ഫോട്ടോ പങ്കുവെച്ച് വിനീത് ശ്രീനിവാസൻ എഴുതിയിരിക്കുന്നത്.” അതേസമയം പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ആദ്യ ഗാനം ‘ദര്‍ശന’ വലിയ വിജയമായി മാറിയിരുന്നു. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റുമായി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന്‌ എത്തിയപ്പോൾ ഇരുകൈകൾ നീട്ടിയാണ് ഏവരും സ്വീകരിച്ചത്.

ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്. ഹൃദയം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ് . പല തീയറ്ററുകളിലും കൂടുതല്‍ ഷോകള്‍ കളിക്കുകയും ഏറെ വൈകിയും ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യൻ ആണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിലെ ആദ്യകാല സ്റ്റുഡിയോകളിലൊന്നായ മെറിലാന്‍ഡ് സ്റ്റുഡിയോ ചലച്ചിത്ര നിര്‍മ്മാണത്തിലേക്കുള്ള തിരിച്ചുവരവാണ് ഹൃദയം അടയാളപ്പെടുത്തുന്നത്. ജേക്കബിൻ്റെ സ്വർഗരാജ്യം എന്ന സിനിമയ്ക്ക് ശേഷം വിനീത് സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൃദയം. ജേക്കബിൻ്റെ സ്വർഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.

പ്രണയവും കോളജ് കാലഘട്ടങ്ങളുമൊക്കെയായി പ്രേക്ഷകർക്ക് ആസ്വദിച്ച് കാണാൻ കഴിയുന്ന അടിപൊളി കളർഫുൾ എന്റർടെയ്നർ തന്നെയാണ് ഈ ചിത്രമെന്ന് എല്ലാവരും ഒന്നടങ്കം പറയുന്നു. വിനീതിന്റെയും ഭാര്യയുടെയും അവരുടെ സുഹൃത്തുക്കളുടെയും കോളേജ് കാലഘട്ടത്തിലെയും അതിനപ്പുറമുള്ള അവരുടെ ജീവിതത്തിലെയും നിമിഷങ്ങളില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നുമാണ് ചിത്രത്തിന്റെ കഥാപാത്രങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. വിനീതും ഭാര്യയും പഠിച്ച ചെന്നൈയിലെ കെസിജി കോളേജ് ഓഫ് ടെക്‌നോളജിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

Advertisment