ലത മങ്കേഷ്‌കറിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ

author-image
ഫിലിം ഡസ്ക്
New Update

publive-image

ഗായിക ലത മങ്കേഷ്‌കറിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. കോവിഡ് ബാധിച്ച് ചികിത്സയിൽ സൗത്ത് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ലത മങ്കേഷ്‌കർ ഇപ്പോഴുള്ളത്. രണ്ട് ദിവസം മുൻപാണ് ഇവരെ വെന്റിലേറ്ററിൽ നിന്നും മാറ്റിയത്.

Advertisment

എന്നാൽ നിരീക്ഷണം തുടരുകയാണെന്നും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയാണ് കണ്ടുവരുന്നതെന്നും ആശുപത്രി അധികൃതർ പറയുന്നു. ജനുവരി 8നാണ് ലത മങ്കേഷ്‌കറിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ കൂടി ബാധിച്ചതോടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു.

ഇന്ത്യൻ സിനിമാലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഗായകരിൽ ഒരാളാണ് ലത മങ്കേഷ്‌കർ. 1942ൽ തന്റെ 13-ാം വയസ്സിലാണ് ലത മങ്കേഷ്‌കർ സംഗീതരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഗായികയുടെ തിരിച്ചുവരവിനായി കലാലോകം പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്.

Advertisment