New Update
/sathyam/media/post_attachments/hhfk6HDSXYwdQFVj7S5N.jpg)
കര്‍ണാടകയിലെ സ്‌കൂള്‍ പാഠപുസ്തകത്തില്‍ നല്‍കിയ പോസ്റ്റ്മാന്റെ ചിത്രം നിമിഷ നേരംകൊണ്ട് വൈറലായി. ചിത്രത്തിൽ സാക്ഷാൽ നമ്മുടെ കുഞ്ചാക്കോ ബോബൻ. കന്നഡ ചിത്രമാലയിലാണ് പോസ്റ്റ്മാന്റെ മുഖമായി കുഞ്ചാക്കോ ബോബന്‍ പ്രത്യക്ഷപ്പെട്ടത്.
Advertisment
പോലീസ്, ടീച്ചര്‍, ടിക്കറ്റ് ചെക്കര്‍, നേഴ്‌സ്, ഡ്രൈഡവര്‍ തുടങ്ങിയ ജോലികള്‍ പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ പോസ്റ്റുമാൻ്റെ ചിത്രത്തിൽ 2010ല്‍ ഇറങ്ങിയ ഒരിടത്തൊരു പോസ്റ്റുമാന്‍ എന്ന സിനിമയിലെ ചിത്രമാണ് സര്‍ക്കാരിന്റെ എല്‍പി സ്കൂള്‍ പുസ്തകത്തില്‍ അച്ചടിച്ചിരിക്കുന്നത്.
രസകരമായ സംഭവം കുഞ്ചാക്കോ ബോബനും ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. 'അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റായി. പണ്ട് കത്തുകള്‍ കൊണ്ട് തന്ന പോസ്റ്റ്മാന്റെ പ്രാര്‍ത്ഥന' എന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം പങ്കുവെച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us