തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടൻ ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ‘മഹാൻ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. കാർത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷൻ ഹീറോയായി നിറഞ്ഞു നിൽക്കുന്ന വിക്രമിനെയാണ് ടീസറിൽ കാണാനാകുന്നത്. ‘ഗാന്ധി മഹാന്‍’ എന്ന ​ഗുണ്ടയായാണ് ചിത്രത്തിൽ വിക്രം എത്തുന്നത്. ദാദാ എന്ന കഥാപാത്രത്തെയാണ് ധ്രുവ് അവതരിപ്പിക്കുന്നത്.
എന്നാൽ ടീസറിന്റെ അവസാന ഭാ​ഗത്ത് മാത്രമാണ് ധ്രുവിനെ കാണിക്കുന്നത്. ചിത്രം ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലറാണ്. ആമസോൺ പ്രൈമിലൂടെ ഫെബ്രുവരി പത്തിനാണ് ചിത്രം റിലീസിന് എത്തുന്നത്. ആമസോണ പ്രൈം തന്നെയാണ് സന്തോഷ വാർത്ത പ്രഖ്യാപിച്ചത്. ഇരുവരും ഒന്നിക്കുന്നതിനാൽ ചർച്ചകളിൽ നിറഞ്ഞതാണ് ‘മഹാൻ’. ചിത്രത്തിലെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമായിരുന്നു.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്. ചിത്രം തിയേറ്ററിൽ എത്തുമെന്ന് ആദ്യം പറഞ്ഞത്. ഒരു വ്യാപനം വീണ്ടും രൂക്ഷമായതോടെ ഒടിടിയിലേക്ക് മാറ്റുകയായിരുന്നു. വിക്രമത്തിന്റെ അറുപതാം ചിത്രമെന്ന പ്രത്യേകതയും മഹാനുമുണ്ട്. ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്നതും ‘മഹാനി’യിലൂടെയാണ്. ദാദ എന്ന കഥാപാത്രമായാണ് ധ്രുവ് അഭിനയിക്കുന്നത്.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോയാണ് ചിത്രം നിർമ്മിക്കുന്നത്. സിമ്രാൻ, ബോബി സിൻഹ, വാണിഭോജൻ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ശ്രേയാസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിവേക് ​​ഹർഷനാണ് ചിത്രത്തിന്റെ ചിത്രസംയോജനം. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിവേക് ​​ആണ് ചിത്രത്തിന്റെ ഗാനരചന.
‘കോബ്ര’ എന്ന ചിത്രവും വിക്രമിന്റേതായി റിലീസ് ചെയ്യാനുണ്ട്. അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്‌തത്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അടുത്ത വർഷമാകും ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിൽ സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ധ്രുവിന്റെ രണ്ടാമത്തെ ചിത്രമാണിത്. അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കായ ആദിത്യ വർമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.