ബോക്‌സ് ഓഫീസ് കീഴടക്കി അല്ലു അർജുൻ്റെ ‘പുഷ്പ’; 100 കോടി കടന്ന് ചിത്രം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

കഴിഞ്ഞ വർഷം ഡിസംബര്‍ 17ന് ലോകവ്യാപകമായി തിയറ്ററില്‍ റിലീസ് ചെയ്ത പുഷപയ്ക്ക് വൻ വിജയം. തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ കാത്തിരുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ. എന്നാൽ ചിത്രം കൊവിഡ് കാലത്ത് ഇറങ്ങിയിട്ടും ഇന്ത്യ മുഴുവന്‍ ഗംഭീര കളക്ഷനായിരുന്നു തിയറ്ററില്‍ നിന്ന് ലഭിച്ചത്.

Advertisment

ഇപ്പോഴിതാ തെന്നിന്ത്യക്ക് പുറമെ ബോളിവുഡും കീഴടക്കിയിരിക്കുകയാണ് ഈ അല്ലു അർജുൻ ചിത്രം. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ബോക്‌സ് ഓഫീസില്‍ റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഹിന്ദി പതിപ്പ് 100 കോടി നേടി എന്നാണ് സൂചിപ്പിക്കുന്നത്. ട്രെയ്ഡ് അനലിസ്റ്റ് രമേഷ് ബാലയാണ് പുഷ്പ ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍ പ്രവേശിച്ച വിവരം അറിയിച്ചത്.

ഇത് അല്ലു അര്‍ജുന്‍ എന്ന സ്റ്റാറിന്റെ വിജയമാണെന്നും രമേഷ് ട്വീറ്റ് ചെയ്തു. അതേസമയം നിലവിൽ ‘പുഷ്പ 2’വിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. തിയറ്ററിൽ മികച്ച പ്രതികരണം നേടിയ പുഷ്പ ഈ മാസം ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു.

Advertisment