വിഷ്ണു വിശാൽ നായകനായെത്തുന്ന ചിത്രം എഫ്‍ ഐആറിൻ്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. മനു ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 11നാണ് ചിത്രം റിലീസ് ചെയ്യുക.
അതേസമയം മനു ആനന്ദിന്റേ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ചിത്രത്തിൽ മഞ്‍ജിമ മോഹനും പ്രധാന കഥാപാത്രമായി എത്തുന്നു. ഒപ്പം ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
മാത്രമല്ല കാത്തിരിപ്പിനൊടുവിൽ ‘എഫ്‍ഐആര്‍ ‘ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ് എന്ന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ‘എഫ്ഐആര്‍’ എത്തുക. അരുള്‍ വിൻസെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
വിവി സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. ധോണി കിഷോറാണ് ചിത്രത്തിന്റെ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. അശ്വത് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കൊവിഡ് അടക്കമുള്ള കാരണങ്ങളാലായിരുന്നു ചിത്രം ഇത്രയും റിലീസ് നീണ്ടുപോയത്. റെബ മോണിക്ക, പാര്‍വതി ടി, റെയ്‍സ വില്‍സണ്‍, റാം സി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.