അച്ഛനും മകനുമാകാൻ വെങ്കിടേഷും റാണയും; 'ബ്രോ ഡാഡി' തെലുങ്കിലേക്ക്?

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

മോഹൻലാല്‍ നായകനായി എത്തിയ ചിത്രമാണ് 'ബ്രോ ഡാഡി'(Bro Daddy). ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്തചിത്രം മികച്ച പ്രതികരങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

Advertisment

തെലുങ്ക് പതിപ്പിൽ മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും വേഷമിടുന്നത് വെങ്കിടേഷും റാണാ ദഗ്ഗുബതിയും ആയിരിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ റീമേക്ക് വിഷയത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

പൃഥ്വിരാജും മോഹൻലാലും ഒന്നിച്ച സിനിമയെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ബ്രോ ഡാഡി. ഒട്ടേറെ നര്‍മ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായ ഈ കുടുംബ-പ്രണയ ചിത്രം പറയുന്നത് അസാധാരണമായ ഒരു അച്ഛന്‍-മകന്‍ കഥയാണ്. പൃഥ്വിരാജിന്‍റെ അച്ഛനായെത്തിയത് മോഹന്‍ലാലാണ്. മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, ജഗദീഷ്, സൗബിന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റ നിര്‍മ്മാണം.

Advertisment