ആര്‍ആര്‍ആര്‍ ട്രൈലെര്‍ ഇതുവരെ കണ്ടത് 150 മില്യണിലേറെ കാഴ്ചക്കാർ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ആര്‍ആര്‍ആര്‍ ന്റെ ട്രൈലെര്‍ ഇതുവരെ കണ്ടത് 150 മില്യണിലേറെ കാഴ്ചക്കാർ. മാര്‍ച്ച്‌ 25ന് ചിത്രം തിയേറ്ററില്‍ എത്തും എന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെ ചിത്രത്തിന്റെ വിവിധ ഭാഷകളിലുള്ള ട്രൈലറുകള്‍ 150 മില്യണ്‍ കാഴ്ചക്കാരുമായി മുന്നോട്ടു കുതിക്കുകയാണ്.

Advertisment

ട്രയ്ലർ കണ്ട ആരാധകർ ചിത്രത്തിന് വേണ്ടി ആകാഷയോടെ കാത്തിരിക്കുകയാണ്. കേരളത്തില്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച്‌ആര്‍ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആറിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ട്രെയ്ലര്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ആക്ഷനും ഇമോഷണല്‍ രംഗങ്ങളും യുദ്ധവും എല്ലാം ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ടെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന.

Advertisment