ഫിലിം ഡസ്ക്
Updated On
New Update
ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ പേരിൽ 38.5 കോടി രൂപയുടെ ആസ്തികള്‍ എഴുതിവെച്ച് ഭര്‍ത്താവ് രാജ് കുന്ദ്ര. മുംബൈയിലെ ജുഹുവിലെ ഓഷ്യന്‍ വ്യൂ എന്ന കെട്ടിടത്തിലെ അഞ്ച് ഫ്‌ളാറ്റുകളും ബേസ്‌മെന്റുമാണ് ശില്‍പ്പയുടെ പേരിലേക്ക് മാറ്റിയിരിക്കുന്നത്.
Advertisment
ഏകദേശം 5990 ചതുരശ്ര അടിയോളം വരുന്ന വസ്തുവകകളാണ് ഇവയൊക്കെ. ജനുവരി 24ന് നടന്ന രജിസ്ട്രേഷന് 1.92 കോടി രൂപ സ്റ്റാബ് ഡ്യൂട്ടി അടച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം നീലച്ചിത്ര നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര 2021 ജൂലായ് 19 അറസ്റ്റിലായിരുന്നു.
നടി ഷെര്‍ലിന്‍ ചോപ്ര അടക്കമുള്ളവരുടെ പരാതിയിലായിരുന്നു അറസ്റ്റ് നടന്നത്. രണ്ടു മാസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. ഈയൊരു സംഭവം നടന്ന് ആറുമാസത്തിന് ശേഷമാണ് സ്വത്ത് കൈമാറ്റം നടക്കുന്നത്.