മുബൈ: ഗായിക ലതാ മങ്കേഷ്‌കറിന്‍റെ മൃതദേഹത്തിനു മുന്‍പില്‍ ഷാരൂഖ് ഖാന്‍ പ്രാർത്ഥിക്കുന്ന ചിത്രം വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ നടിയും ശിവസേന നേതാവുമായ ഊര്‍മിള മതോണ്ഡ്കര്‍.
വിവിധ രാജ്യാന്തര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ച നടനെക്കുറിച്ചാണ് നിങ്ങൾ ഈ പറയുന്നത്. രാഷ്ട്രീയം ഏറ്റവും തരംതാണ അവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്നും വളരെ സങ്കടകരമായ സാഹചര്യമാണിതെന്നും ഊര്‍മിള പ്രതികരിച്ചു.
“പ്രാർത്ഥിക്കുക എന്നാല്‍ തുപ്പുകയാണെന്ന് കരുതുന്ന വിധത്തില്‍ സമൂഹമെന്ന നിലയില്‍ നമ്മള്‍ അധപതിച്ചിരിക്കുന്നു. വിവിധ രാജ്യാന്തര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ച നടനെക്കുറിച്ചാണ് നിങ്ങൾ ഈ പറയുന്നത്. രാഷ്ട്രീയം വളരെ തരംതാണ നിലയിലെത്തി. ഇത് സങ്കടകരമാണ്”- ഊര്‍മിള പ്രതികരിച്ചു.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ലതാ മങ്കേഷ്കര്‍ ഫെബ്രുവരി 6നാണ് അന്തരിച്ചത്. ശിവാജി പാര്‍ക്കിലായിരുന്നു സംസ്കാരം. ഇന്ത്യയുടെ വാനമ്പാടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു. അവരില്‍ ലതാ മങ്കേഷ്കറിന് ദുആ (പ്രാർത്ഥന) ചെയ്ത് ആദരാഞ്ജലി അര്‍പ്പിച്ച ഷാരൂഖ് ഖാന്‍റെ ചിത്രം ഉപയോഗിച്ച് വര്‍ഗീയവാദികള്‍ വിദ്വേഷ പ്രചാരണം അഴിച്ചുവിടുകയായിരുന്നു.