കശ്മീരിൽ ഹണിമൂൺ ആഘോഷിച്ച് മൗനി റോയ്; വൈറലായി ചിത്രങ്ങൾ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

നാഗീൻ എന്ന സീരിയലിലെ നാഗകന്യക എന്ന വേഷത്തിലൂടെയാണ് മൗനി റോയ് പ്രേക്ഷകർക്കിടയിൽ താരമായി മാറിയത്. അക്ഷയ് കുമാർ നായകനായ ‘ഗോൾഡ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും മൗനി അരങ്ങേറ്റം കുറിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു ബോളിവുഡ് നടി മൗനി റോയുടെയും മലയാളിയായ സൂരജ് നമ്പ്യാരുടെയും വിവാഹം. അതേസമയം മൂന്നു വർഷമായി പ്രണയത്തിലായിരുന്ന മൗനിയും സൂരജും ഗോവയിലെ ആഢംബര റിസോർട്ടിൽ വച്ചാണ് വിവാഹിതരായത്.

Advertisment

തുടർന്ന് വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ എങ്ങും വൈറലായിരുന്നു. ഇപ്പോൾ കാശ്മീരിൽ ഹണിമൂൺ ആഘോഷിക്കുകയാണ് ഇരുവരും. ഹണിമൂൺ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് മൗനി റായ്. nമൗനി ആദ്യമായി ഏക്താ കപൂറിന്റെ ‘ക്യൂംകി സാസ് ഭി കഭി ബഹു തി’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ഇതിനു ശേഷം കസ്തൂരി, ദോ സഹേലിയാൻ, ദേവോം കാ ദേവ് മഹാദേവ്, ജുനൂൻ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു.

രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ, ഡിംപിൾ കപാഡിയ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിലും മൗനി അഭിനയിച്ചിട്ടുണ്ട്. കെജിഎഫിന്റെ ഹിന്ദി റീമേക്കിൽ ‘ഗലി ഗലി’ എന്ന ഐറ്റം ഗാനത്തിലും മൗനി അഭിനയിച്ചിരുന്നു. റോമിയോ അക്ബർ വാൾട്ടർ, മെയ്ഡ് ഇൻ ചൈന എന്നിവയാണ് മൗനിയുടെ മറ്റ് ചിത്രങ്ങൾ.

Advertisment