രവി തേജ ചിത്രത്തിൽ തിളങ്ങാൻ ഉണ്ണി മുകുന്ദൻ: ട്രെയ്‌ലർ പുറത്ത്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

തെലുങ്ക് സൂപ്പർ താരം രവി തേജ നായകനായി എത്തുന്ന ഖിലാഡിയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. രമേശ് വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ വരുന്ന വെള്ളിയാഴ്ച ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.

Advertisment

‘രാമകൃഷ്ണ’ എന്നാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആക്ഷൻ ക്രൈം ത്രില്ലറാണ് ചിത്രം. ഡിംപിൾ ഹയതിയും മീനാക്ഷി ചൗധരിയുമാണ് നായികമാർ. തെലുങ്കിനു പുറമെ ഹിന്ദിയിലും ചിത്രം ഒരുക്കുന്നുണ്ട്.

ചിത്രത്തിൽ സച്ചിൻ ഖഡേക്കർ, നികിതിൻ ധീർ, മുകേഷ് റിഷി, മുരളി ശർമ്മ, വെണ്ണെല കിഷോർ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിത്ത് വാസുദേവും ജി കെ വിഷ്‍ണുവുമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എ സ്റ്റുഡിയോസിന്റെ ബാനറിൽ സത്യനാരായണ കോനേരു, രമേശ് വർമ പെൻമസ്ത എന്നിവർ ചേർന്നാണ് നിർമാണം.

Advertisment