മകന് വേണ്ടി മലൈകയും അർബാസും വീണ്ടും ഒന്നിച്ചെത്തി: കൈയടിച്ച് ആരാധകർ ; വീഡിയോ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

മകന് വേണ്ടി വീണ്ടും ഒന്നിച്ചെത്തി ബോളിവുഡ് താരങ്ങളായ മലൈക അറോറയും അർബാസ് ഖാനും. അർബാസിന്റെയും മലൈകയുടെയും ഏക മകനാണ് അർഹാൻ. ഉപരി പഠനത്തിനായി വിദേശത്ത് പോകുന്ന മകനെ യാത്രയാക്കാനാണ് ഇരുവരും വിമാനത്താവളത്തിൽ ഒന്നിച്ച് എത്തിയത്.

Advertisment

ഞായറാഴ്ച മുംബൈ എയര്‍പോര്‍ട്ടില്‍ വച്ചാണ് മലൈകയും അര്‍ബാസും കണ്ടുമുട്ടിയത്. എയർപപ്പോർട്ടിൽ ഇരുവരും സംസാരിച്ച് നിൽകുന്നതും മകനെ ഒന്നിച്ച് പറഞ്ഞയക്കുന്നതും വിഡിയോയിൽ കാണാം. അർഹാൻ അച്ഛനെയും അമ്മയേയും കെട്ടിപ്പിടിച്ച് യാത്ര ചോദിക്കുന്നുണ്ട്. മകന് വേണ്ടി ഒരുമിച്ച താരങ്ങളെ അഭിനന്ദിച്ചാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകളേറെയും.

അതേസമയം 1998-ലാണ് അർബാസും മലൈകയും വിവാഹിതരാകുന്നത്. പത്തൊമ്പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് 2017-ലാണ് ഇരുവരും വേർപിരിയുന്നത്. വിവാഹബന്ധം വേർപിരിഞ്ഞെങ്കിലും മകന്റെ ആവശ്യങ്ങൾക്കായി ഇരുവരും ഒന്നിച്ചെത്താറുണ്ട്. അർബാസുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക നടൻ അർജുൻ കപൂറുമായി പ്രണയത്തിലാകുന്നത്.

Advertisment