ഇന്ത്യൻ സൂപ്പര്‍ഹീറോ ‘ശക്തിമാൻ’ എത്തുന്നു: ഇത്തവണ ബിഗ് സ്‍ക്രീനിലേക്ക്; ആവേശത്തില്‍ ആരാധകര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

1997 മുതല്‍ 2000 പകുതിവരെ ദൂരദര്‍ശനില്‍ സംപ്രേഷണം ‘ശക്തിമാൻ’ പ്രേക്ഷകർ ഒരിക്കലും മറക്കാൻ ഇടയില്ല. ഇന്ത്യയിലെ തന്നെ ഹിറ്റ് ടെലിവിഷൻ പരമ്പരയാണ് ‘ശക്തിമാൻ’. ‘ശക്തിമാനി’ല്‍ മുകേഷ് ഖന്നയായിരുന്നു നായകനായി എത്തിയത്.

Advertisment

അതേസമയം ആ കഥാപാത്രത്തിന്റെ പേരില്‍ തന്നെയാണ് മുകേഷ് ഖന്ന ഇന്നും അറിയപ്പെടുന്നതും. ഇപ്പോഴിതാ ‘ശക്തിമാൻ’ ബിഗ് സ്‍ക്രീനിലേക്ക് എത്തുന്നതിനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്. സോണി പിക്ചേഴ്‍സ് ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഇന്ത്യയുടെ സൂപ്പര്‍ഹീറോ വൈകാതെ ബിഗ് സ്‍ക്രീനിലേക്ക് എത്തുമെന്ന പ്രഖ്യാപനമാണ് ഇന്നുണ്ടായിരിക്കുന്നത്. ശക്തിമാൻ ബിഗ് സ്‍ക്രീനേലക്ക് എത്തിക്കാൻ ബ്ര്യൂവിംഗ് തോട്‍സ് പ്രൈവറ്റ് ലിമിറ്റഡും ഭീഷ്‍ം ഇന്റര്‍നാഷണലുമായി കരാര്‍ ഒപ്പിട്ടെന്നാണ് സോണി ഇന്റര്‍നാഷണല്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം സൂപ്പര്‍ഹീറോ നായകൻമാരായിട്ടുള്ള ചിത്രങ്ങള്‍ ഇന്ത്യയില്‍ വൻ വിജയമാകുമെന്ന സാഹചര്യത്തിലാണ് സോണി ഇന്റര്‍നാഷണലിന്റെ പ്രഖ്യാപനം. എന്നാൽ സംവിധായകൻ ആരായിരിക്കുമെന്നത് അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൂടാതെ ഇന്ത്യയുടെ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളുണ്ടായിരിക്കുമെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു. വൈകാതെ എല്ലാ വിവരങ്ങളും പുറത്തുവിടുമെന്ന് സോണി ഇന്റര്‍നാഷണല്‍ പറയുന്നു.

Advertisment