വിജയ്ക്ക് പിന്നാലെ രജിനികാന്തിനൊപ്പം നെല്‍സൺ: പുതിയ സിനിമ പ്രഖ്യാപിച്ചു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വീഡിയോ ഷെയര്‍ ചെയ്‍താണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റൈൽ മന്നൻ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ചിത്രം ചെയ്യുന്നതിന്റെ ആവേശം നെല്‍സണ്‍ പങ്കുവെച്ചിട്ടുണ്ട്.

Advertisment

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ്. ആദ്യമായിട്ടാണ് നെല്‍സണ്‍ ഒരു രജനികാന്ത് ചിത്രം സംവിധാനം ചെയ്യുന്നത്. രജനികാന്തിന്റെ പുതിയ ചിത്രത്തിന്റെ നിര്‍മാണം സണ്‍പിക്ചേഴ്സാണ്. എന്നാൽ എന്ത് പ്രമേയമാണ് ചിത്രത്തിന്റെത് എന്നതടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം ചിത്രത്തിൽ മറ്റ് അഭിനാതാക്കള്‍ ആരൊക്കെയായിരിക്കും എന്നും പ്രഖ്യാപനമുണ്ടായിട്ടില്ല. രജനികാന്തിനെയും നെല്‍സണിനെയും അനിരുദ്ധിനെയും ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നെല്‍സണിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത് ‘ബീസ്റ്റാ’ണ്.

വിജയ് ആണ് ചിത്രത്തില്‍ നായകൻ. ആക്ഷൻ ത്രില്ലറായിരിക്കും ‘ബീസ്റ്റ്’ എന്ന ചിത്രം. രജനികാന്ത് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘അണ്ണാത്തെ’ ആയിരുന്നു. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്‍തത്. സണ്‍ പിക്ചേഴ്‍സാണ് ചിത്രം നിര്‍മിച്ചത്.

Advertisment