പരാക്രമത്തിൽ അർജ്ജുനനും പ്രതിജ്ഞാപാലനത്തിൽ ഭീഷ്മരും: അക്ഷയ് കുമാർ നായകനാകുന്ന ബോളിവുഡ് ചിത്രം പൃഥ്വിരാജിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

അക്ഷയ് കുമാർ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം പൃഥ്വിരാജിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സാമ്രാട്ട് പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്നതാണ് ചിത്രം. സഞ്ജയ് ദത്ത്, മാനുഷി ചില്ലാർ, സോനു സൂദ് തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

Advertisment

ജൂൺ 10ന് ‘പൃഥ്വിരാജ്‘ തിയേറ്ററുകളിൽ എത്തും. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. അതേസമയം കൊവിഡ് വ്യാപനം മൂലം നിരവധിതവണ ചിത്രത്തിന്റെ ചിത്രീകരണം തടസ്സപ്പെട്ടിരുന്നു.

നേരത്തെ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ അക്ഷയ് കുമാർ നേരത്തെ പുറത്തു വിട്ടിരുന്നു. പരാക്രമത്തിൽ അർജ്ജുനനും പ്രതിജ്ഞാപാലനത്തിൽ ഭീഷ്മരുമായ സാമ്രാട്ട് പൃഥ്വിരാജ് ചൗഹാന്റെ വേഷം ചെയ്യാൻ സാധിച്ചത് ജീവിതത്തിലെ അമൂല്യ അവസരമാണെന്ന് അക്ഷയ് കുമാർ പറഞ്ഞു.

പൃഥ്വിരാജ് ചൗഹാന്റെ പ്രണയിനിയായ സംയുക്ത രാജകുമാരിയുടെ വേഷമാണ് മുൻ ലോക സുന്ദരി മാനുഷി ചില്ലാർ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ചൗഹാന്റെ മന്ത്രിയായ ചന്ദബർദായിയുടെ റോളാണ് സോനു സൂദ് അവതരിപ്പിക്കുന്നത്. കൂടാതെ യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചന്ദ്രപ്രകാശ് ദ്വിവേദിയാണ്.

Advertisment