ലതാജിക്കുള്ള ആദരം: ‘ല​ഗ് ജാ ​ഗലേ’ പാടി സൽമാൻ ഖാൻ; വിഡിയോ വൈറൽ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

അന്തരിച്ച ഭാരത്തിന്റെ ഇതിഹാസ ​ഗായിക ലതാ മങ്കേഷ്കറിന് ആദരമർപ്പിച്ച് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. ലതാ മങ്കേഷ്കർ പാടിയ പ്രശസ്തമായ ​ഗാനങ്ങളിലൊന്നായ ‘ല​ഗ് ജാ ​ഗലേ’ ആലപിക്കുന്ന വീഡിയോ ആണ് നടൻ പങ്കുവെച്ചത്.

Advertisment

”ലതാജി നിങ്ങളെ പോലെ ഒരാളുമില്ല, ഒരാളുണ്ടാകുകയുമില്ല” എന്ന കുറിപ്പോടു കൂടിയാണ് സൽമാൻ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനോടകം 23 ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്. തുടർന്ന് മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

ലതാ മങ്കേഷ്കർ ഈ ​ഗാനം ആലപിച്ചത് 1964ൽ പുറത്തിറങ്ങിയ ‘വോ കോൻ ദി’ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു. രാജാ മെഹന്ദി അലി ഖാൻ എഴുതിയ ഗാനത്തിന്റെ വരികൾക്ക് മദൻ മോഹനാണ് സംഗീതം നൽകിയിരിക്കുന്നത്.

ഫെബ്രുവരി ആറിനാണ് കോവിഡിനെ തുടർന്നുണ്ടായ ആരോ​ഗ്യപ്രശ്നങ്ങളാൽ ലതാ മങ്കേഷ്കർ വിടപറയുന്നത്. ഇതിന് പിന്നാലെ ലത മങ്കേഷ്കറിനൊപ്പം ഒരു അവാർഡ് വേദി പങ്കിടുന്ന ചിത്രം പങ്കുവച്ച് സൽമാൻ ​ഗായികയ്ക്ക് ആദരം അർപ്പിച്ചിരുന്നു. “വാനമ്പാടി നിങ്ങളെ മിസ് ചെയ്യും. എന്നാൽ നിങ്ങളുടെ ശബ്ദം ഞങ്ങളോടൊപ്പം എന്നേക്കും ജീവിക്കും”എന്നാണ് താരം കുറിച്ചത്.

Advertisment