സെലിബ്രിറ്റിയായി, നിലക്കടല വിൽക്കാൻ പോയാൽ അപമാനം: കച്ചവടം നിർത്തിയതായി ‘കച്ച ബദാം’ ഫെയിം ഭുബൻ ബദ്യാകർ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

സോഷ്യൽ മീഡിയയുടെ ഈ കാലത്ത് ഒറ്റരാത്രി കൊണ്ട് പ്രശസ്തി നേടുക എന്നത് വളരെ എളുപ്പത്തിൽ സംഭവിക്കുന്ന ഒന്നാണ്. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ബംഗാളിലെ നിലക്കടല വിൽപനക്കാരനായ ഭുബൻ ബദ്യാകർ.

Advertisment

ഇന്റർനെറ്റിൽ തരംഗം സൃഷ്‌ടിച്ച ‘കച്ച ബദാം’ എന്ന ഗാനത്തിലൂടെയാണ് ഭുബൻ ബദ്യാകർ പ്രശസ്തനായത്. നിലക്കടല വിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭുബൻ ബദ്യാകർ ഈ ഗാനം സൃഷ്ടിച്ചത്. എന്നാൽ, ഇപ്പോൾ ലോകം മുഴുവൻ അദ്ദേഹത്തിന്റെ ഗാനത്തിനൊപ്പം നൃത്തം ചെയ്യുകയാണ്.

ബിർഭൂമിലെ ഒരു വിദൂര ഗ്രാമത്തിൽ നിലക്കടല വിൽക്കുന്നത് മുതൽ കൊൽക്കത്തയിലെ ഒരു നിശാക്ലബ്ബിൽ തത്സമയ പരിപാടി അവതരിപ്പിക്കുന്നത് വരെ തന്റെ ജീവിതത്തിൽ സംഭവിച്ചത് സ്വപ്നങ്ങളിലൂടെയുള്ള ഒരു യാത്രയാണെന്ന് ഭുബൻ ബദ്യാകർ പറയുന്നു. ‘ഇന്ന് നിങ്ങളോടൊപ്പമുള്ളതിൽ ഞാൻ വളരെ സന്തോഷവാനാണ്.

എന്റെ ഗാനം എത്രത്തോളം വൈറലായി എന്നതിനെക്കുറിച്ച് ഇപ്പോഴും പൂർണ്ണമായി അറിയില്ല. എനിക്ക് നിങ്ങളിലേക്ക് എത്താൻ കഴിഞ്ഞു, നിങ്ങൾ എല്ലാവരും എന്നോട് വളരെയധികം സ്നേഹം ചൊരിഞ്ഞു. എനിക്ക് പ്രകടിപ്പിക്കാനുള്ള വാക്കുകളില്ല.’ ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച കൊൽക്കത്തയിലെ ഒരു നൈറ്റ്‌ ക്ലബിൽ തിങ്ങിനിറഞ്ഞ ജനങ്ങളെ അഭിസംബോധന ചെയ്യവേ ഭുബൻ പറഞ്ഞു.

മൂന്ന് മാസം മുമ്പ് 50 വയസുകാരനായ ഭുബൻ ബദ്യാകർ നിലക്കടല വിൽപ്പനയിൽ നിന്നുള്ള തന്റെ എളിയ വരുമാനത്തിൽ പത്ത് പേരടങ്ങുന്ന കുടുംബം പുലർത്താൻ പാടുപെടുകയായിരുന്നു. എന്നാൽ ഇപ്പോൾ ഒരു മ്യൂസിക് കമ്പനി, അദ്ദേഹത്തിന് തന്റെ പാട്ടിന് റോയൽറ്റിയായി 1.5 ലക്ഷം രൂപയുടെ ചെക്ക് കൈമാറി എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

ബംഗാളിലെ ഏറ്റവും ജനപ്രിയമായ ടെലിവിഷൻ റിയാലിറ്റി ഷോകളിലൊന്നിലും ഭുബൻ പ്രത്യക്ഷപ്പെട്ടു. തന്റെ പുതിയ പ്രശസ്തി ഗ്രാമത്തിൽ അറിഞ്ഞപ്പോൾ മുതൽ താൻ കടല വിൽക്കാൻ പോകുന്നത് നിർത്തിയെന്ന് ഭുബൻ പറയുന്നു.

‘ആരെങ്കിലും എന്നെ തട്ടിക്കൊണ്ടുപോകാതിരിക്കാൻ പുറത്ത് പോകരുതെന്ന് എന്റെ അയൽക്കാർ എന്നോട് പറഞ്ഞു. ഇപ്പോൾ ഞാൻ ഇവിടെയുണ്ട്, നിങ്ങളിൽ ഒരാളാകാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു കലാകാരനായി തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനിപ്പോൾ ഒരു സെലിബ്രിറ്റിയായി. ഒരു സെലിബ്രിറ്റി എന്ന നിലയിൽ ഞാൻ നിലക്കടല വിൽക്കാൻ പോയാൽ അപമാനം നേരിടേണ്ടിവരും’. ഭുബൻ ബദ്യാകർ പറഞ്ഞു.

Advertisment