രശ്മികയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത; പ്രതികരണവുമായി വിജയ് ദേവരകൊണ്ട

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ചലച്ചിത്രതാരങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവരുടെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വാര്‍ത്തകള്‍ എന്ന നിലയില്‍ പലപ്പോഴും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം ശക്തമാവുമ്പോള്‍ അവസാനം താരങ്ങള്‍ക്ക് പ്രതികരിക്കേണ്ടി വരാറുമുണ്ട്.

Advertisment

ഇപ്പോഴിതാ തെലുങ്ക് താരം വിജയ് ദേവരകൊണ്ടയ്ക്കാണ് ഒരു വ്യാജ വാര്‍ത്തയുടെ പേരില്‍ പ്രതികരിക്കേണ്ടി വന്നിരിക്കുന്നത്. നടി രശ്മിക മന്ദാനയുമായുള്ള വിജയ് ദേവരകൊണ്ടയുടെ വിവാഹം ഉറപ്പിച്ചുവെന്നും ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാവുമെന്നുമായിരുന്നു വാര്‍ത്ത. പ്രമുഖ ദേശീയ മാധ്യമങ്ങളിലടക്കം കഴിഞ്ഞ ദിവസങ്ങളില്‍ ഇത് വാര്‍ത്തയായി. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരും ഇതിന് പ്രചാരം നല്‍കാന്‍ തുടങ്ങിയതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

പതിവുപോലെ അസംബന്ധം, എന്നാണ് വാര്‍ത്ത എന്തെന്ന് എടുത്ത് പറയാതെ ദേവരകൊണ്ടയുടെ പ്രതികരണം. സിനിമാസ്വാദകരുടെ ഇഷ്ട പ്രണയ ജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ​ഗീതാ ​ഗോവിന്ദം, ഡിയർ കൊമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും ഇരുവരും സുപരിചിതരായത്. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ മുന്‍പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇരുവരും മറുപടി നല്‍കാറ്.

Advertisment