അജിത്ത് നായകനാകുന്ന ചിത്രം 'വലിമൈ'ക്കായി കാത്തിരിക്കുകയാണ് ആരാധകർ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ഇതിനോടകം തന്നെ പ്രിയ നടന്റെ സിനിമ ആഘോഷമാക്കാൻ ആരാധകർ തയ്യാറായി കഴിഞ്ഞു. തമിഴ്‌നാട്ടിൽ മാത്രം 1000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. തമിഴ്‌നാട്ടിൽ ഇത്രയധികം സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തുന്ന ആദ്യ ചിത്രമാണ് വലിമൈ എന്നാണ് റിപ്പോർട്ടുകൾ.
ടിക്കറ്റിന്റെ ആവശ്യം അനുസരിച്ച് സ്‌ക്രീനുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകും. അജിത്തിന്റെ ആദ്യ പാൻ ഇന്ത്യൻ റിലീസാണ് വലിമൈ. കേരളത്തിലും ചിത്രം റിലീസിനെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. കഴിഞ്ഞ ദിവസം കേരളത്തിൽ ആരംഭിച്ച അഡ്വാൻസ് ബുക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.
പ്രി റിലീസ് ബിസിനസിൽ മാത്രമായി 300കോടി വലിമൈ നേടി എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ചതുരംഗ വേട്ടൈ , തീരൻ അധികാരം ഒന്ന് , നേർകൊണ്ട പാർവൈ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ എച്ച്. വിനോദ്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.
ബോണി കപൂറാണ് ചിത്രത്തിന്റെ നിർമാണം. അജിത്ത് നായകനാകുന്ന ചിത്രം ബേവ്യൂ പ്രൊജക്റ്റ്‍സ് എൽഎൽപിയുടെ ബാനറിലാണ് നിർമിക്കുന്നത്. അജിത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം പാൻ ഇന്ത്യ റിലിസായിട്ടാണ് എത്തുക. 'വലിമൈ' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്ന യുവൻ ശങ്കർ രാജയാണ്.
കൊവിഡ് കാരണം റീലീസ് പലതവണ മാറ്റിയെങ്കിലും ഒടുവിൽ 'വലിമൈ' ഫെബ്രുവരി 24ന് തീയറ്ററുകളിലേക്ക് തന്നെ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട് 'വലിമൈ'ക്ക്.വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.
മലയാളി താരം ദിനേശും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 'വലിമൈ 'എന്ന ചിത്രത്തിന്റെ മുംബൈ ഷെഡ്യൂളിലാണ് ദിനേശ് അഭിനയിച്ചത്. തമിഴ്‍നാട്ടിൽ യഥാർഥത്തിൽ നടന്ന ഒരു സംഭവമായും 'വലിമൈ'ക്ക് ചെറിയ തരത്തിൽ ബന്ധമുണ്ടെന്ന് സംവിധായകൻ എച്ച് വിനോദ് പറഞ്ഞിരുന്നു.