'മാസ്റ്ററി'ന്റെ വൻ വിജയം; വിജയ്- ലോകേഷ് കനകരാജ് കോംബോ വീണ്ടും ?

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

കൊവിഡ് കാലത്ത് റിലീസ് ചെയ്ത് വമ്പൻ ഹിറ്റ് സ്വന്തമാക്കിയ സിനിമയാണ് വിജയ് നായകനായി എത്തിയ മാസ്റ്റർ. വിജയിയും വിജയ് സേതുപതിയും ഒന്നിച്ചെത്തിയ ചിത്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആയിരുന്നു. ഇപ്പോഴിതാ വിജയിയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.

Advertisment

ദളപതി 67നായാണ് ഇരുവരും ഒന്നിക്കുന്നത് എന്ന് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നു. സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സിനിമ ലളിത് കുമാർ പ്രൊഡക്ഷൻ നിർമ്മിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. അതേസമയം, വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അടുത്തതായി അഭിനയിക്കുകയെന്ന വാർത്ത വന്നിരുന്നു. വിജയ്‌ക്കൊപ്പം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി തെലുങ്ക് താരം നാനിയും അഭിനയിക്കുന്നുണ്ട്.

അതേസമയം, ബീസ്റ്റ് എന്ന ചിത്രത്തിനായാണ് വിജയ് ആരാധകർ കാത്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ അറബിക് കുത്തു എന്ന ​ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സം​ഗീത സംവിധായകൻ. ശിവകാര്‍ത്തികേയനാണ് വരികൾ എഴുതിയിരിക്കുന്നത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ബീസ്റ്റിൽ പൂജ ഹെഗ്‍ഡെയാണ് നായിക.

വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിലിൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

Advertisment