ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വിജയ് നായകനായി എത്തുന്ന ബീസ്റ്റ് എന്ന ചിത്രത്തിലെ അറബിക് കുത്തു സോം​ഗ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ​ഗാനം ​ഹിറ്റായി. താരങ്ങൾ ഉൾപ്പടെയുള്ളവർ ​ഗാനത്തിന് ചുവടുവച്ചു കൊണ്ട് രം​ഗത്തെത്തി. ഇപ്പോഴിതാ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ​ഗാനം.
തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാർ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് അറബിക് കുത്ത്. 15 ദിവസങ്ങൾ കൊണ്ടാണ് ഗാനത്തിന്റെ ഈ നേട്ടം. ധനുഷ് നായകനായ ചിത്രം മാരി 2വിലെ 'റൗഡി ബേബി' എന്ന ഗാനത്തിന്റെ റെക്കോർഡാണ് അറബി കുത്ത് മറികടന്നിരിക്കുന്നത്. റൗഡി ബേബി 18 ദിവസം കൊണ്ടായിരുന്നു 100 മില്യണ്‍ കടന്നത്. വിജയിയുടെ മാസ്റ്ററിലെ 'വാത്തി കമിങ്ങ്' എന്ന ഗാനമാണ് മൂന്നാം സ്ഥാനത്ത് ഉള്ളത്.
ശിവകാര്‍ത്തികേയൻ വരികൾ എഴുതിയ അറബി കുത്ത് അനിരുദ്ധ് രവിചന്ദറാണ് ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറും ജോനിക ഗാന്ധിയും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്. ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്.
മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിലിൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. 'ബീസ്റ്റ്' തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക.
ഏപ്രില്‍ 14നാണ് റിലീസ് തീരുമാനിച്ചിട്ടുള്ളത്. വിജയ്‍യ്‍ക്ക് 'ബീസ്റ്റ്' ചിത്രം ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. ശെല്‍വരാഘവൻ, ഷൈൻ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തില്‍1 00 കോടിയാണ് വിജയ്‍യുടെ പ്രതിഫലം എന്നും റിപ്പോര്‍ട്ടുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത 'മാസ്റ്റര്‍' എന്ന ചിത്രത്തിലൂടെ. മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് 'ബീസ്റ്റ്'. മാസ്റ്ററിന്റെ വിജയമാണ് വിജയിയെ പ്രതിഫലം വര്‍ദ്ധിപ്പിക്കാൻ പ്രേരിപ്പിച്ച ഘടകം. 'മാസ്റ്ററി'ല്‍ വിജയ് വാങ്ങിയത് 80 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.