നെറ്റ്‌ഫ്‌ളിക്‌സിൽ ഒളിഞ്ഞിരിക്കുന്ന ‘രഹസ്യ’ സിനിമകളെ മറനീക്കി പുറത്ത് കൊണ്ടുവരാൻ ചില കോഡുകൾ കണ്ടെത്തി സോഷ്യൽ മീഡിയ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

സിനിമകളുടേയും സീരീസുകളുടേയും മായിക ലോകമാണ് നെറ്റ്‌ഫ്‌ളിക്‌സ്. പതിനായിരക്കണക്കിന് സിനിമകളുടെ ശേഖരമുള്ളത് കൊണ്ടുതന്നെ എല്ലാ സിനിമകളും ഒറ്റയടിക്ക് കണ്ടുപിടിക്കാൻ അൽപം ബുദ്ധിമുട്ടാനാണ് നെറ്റ്‌ഫ്‌ളിക്‌സിൽ. എന്നാൽ ഇത്തരത്തിൽ ഒളിഞ്ഞിരിക്കുന്ന ചില സിനിമകളെ മറനീക്കി പുറത്ത് കൊണ്ടുവരാൻ ഒരു കോഡ് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

Advertisment

ചില കോഡുകൾ നെറ്റ്‌ഫ്‌ളിക്‌സിന്റെ സർച്ച് ടാബിൽ അടിച്ച് കൊടുത്താൽ ക്യാറ്റഗറി അനുസരിച്ച് സിനിമകൾ വരും. 48744 എന്ന കോഡ് അടിച്ചാൽ ചില യുദ്ധ സിനിമകൾ വരും. 7424 എന്ന കോഡ് നൽകിയാൽ അനിമെ ചിത്രങ്ങൾ കിട്ടും. 10702 എന്ന കോഡാണ് അടിക്കുന്നതെങ്കിൽ സ്‌പൈ സിനിമകളാകും നിങ്ങൾക്ക് ലഭിക്കുക.

ഡിസ്‌നി ചിത്രങ്ങൾക്കായി 67673 യും, സൂപ്പർ ഹീറോ ചിത്രങ്ങൾക്കായി 10118 ഉം, സങ്കട സിനിമകൾക്കായി 6384 എന്ന കോഡും, ഡോക്യുമെന്ററി സിനിമകൾക്കായി 6839 എന്ന കോഡും നൽകണം. മ്യൂസിക്കൽ ചിത്രങ്ങൾക്ക് വേണ്ടി 13335 എന്ന കോഡാണ് അടിക്കേണ്ടത്. നിങ്ങൾക്ക് വേണ്ടത് ഡിസ്‌നി മ്യൂസിക്കൽ ചിത്രങ്ങളാണെങ്കിൽ 59433 എന്ന കോഡ് നമ്പറാണ് അടിക്കേണ്ടത്.

കൊറിയൻ ചിത്രങ്ങളുടെ ആരാധകരാണെങ്കിൽ 5685 എന്ന കോഡ് അടിച്ചാൽ നിങ്ങൾ എത്തുന്നത് കൊറിയൻ സിനിമകളുടെ വലിയ ലോകത്തേക്കാകും. ബോളിവുഡ് സിനിമകൾക്കായി 10463 എന്ന നമ്പർ അമർത്തണം.

https://www.facebook.com/watch/?ref=external&v=686672662486840

Advertisment