കമല്‍ഹാസൻ നായകനാകുന്ന 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ വീണ്ടും തമിഴിൽ തിളങ്ങാൻ ഫഹദ് ഫാസിൽ. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമന്നൻ എന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ പ്രതിനായക വേഷത്തിലാകും ഫഹദ് എത്തുകയെന്നാണ് വിവരം.
ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. എ.ആർ. റഹ്മാൻ ആണ് സംഗീതം. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നൻ.
നിലവിൽ വിക്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഫഹദിന് പുറമേ 'വിക്രം' ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് നരേൻ, കാളിദാസ് ജയറാം തുടങ്ങിയവരും കമല്‍ഹാസനൊപ്പം അഭിനയിക്കുന്നുണ്ട്. 110 ദിവസങ്ങളാണ് 'വിക്രം' ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു.അനിരുദ്ധ് ആണ് കമല്‍ഹാസൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.