അമിതാഭ് ബച്ചൻ ചിത്രം 'ജുണ്ഡ്', ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

അമിതാഭ് ബച്ചൻ ചിത്രം 'ജുണ്ഡ്' കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്.നാഗ്‍രാജ് മഞ്‍ജുളെയാണ് ചിത്രം സംവിധാനം ചെയ്‍തത്. നാഗ്‍രാജ് മഞ്‍ജുളയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. അമിതാഭ് ബച്ചൻ ചിത്രത്തില്‍ മികച്ച പ്രകടനം നടത്തിയെന്ന് അഭിപ്രായങ്ങള്‍ വന്നിരിങ്കിലും അത്ര മികച്ചതല്ല ബോക്സോഫീസ് കളക്ഷൻ എന്നാണ് റിപ്പോര്‍ട്ട്.

Advertisment

ആദ്യ ദിവസം ചിത്രത്തിന് നേടാനായത് 1.50 കോടി രൂപയോളമാണ്. മഹാരാഷ്‍ട്രയിലാണ് ബച്ചന്റെ ചിത്രത്തിന് മികച്ച കളക്ഷൻ കിട്ടിയത് എന്നാണ് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചൻ ചിത്രത്തിന് ഉത്തരേന്ത്യയില്‍ ലഭിച്ചത് നിരാശജനകമായ തുടക്കമാണെന്നും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 'ജുണ്ഡ്' എന്ന ചിത്രത്തിന് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമായത് കല്ലുകടിയാകുന്നുവെന്നും കഴിഞ്ഞ ദിവസത്തെ തിയറ്റര്‍ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

കൃഷൻ കുമാര്‍, ഭൂഷണ്‍ കുമാര്‍, രാജ് ഹിരേമാത്, സവതി രാജ്, നാഗ്‍രാജ് മഞ്‍ജുളെ, ഗാര്‍ഗീ കുല്‍ക്കര്‍ണി, സന്ദീപ് സിംഗ്, മീനു അറോറ എന്നിവരാണ് 'ജുണ്ഡി'ന്റെ നിര്‍മാണം. താണ്ഡവ് സീരീസ്, ടി സീരീസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.അജയ്- അതുലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'ജുണ്ഡ്' എന്ന ചിത്രത്തിന്റെ ചിത്രസംയോജനം കുതുബ് ഇനമ്‍ദര്‍, വൈഭവ് ദഭാദെ എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്.

ജുണ്ഡ്' എന്ന ചിത്രത്തില്‍ ഫുട്‍ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്. വിജയ് ബര്‍സെ എന്ന ഫുട്‍ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ. തെരുവ് കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന സംഘടനയുടെ സ്ഥാപകനാണ് വിജയ് ബര്‍സെ.ആകാശ് തൊസാര്‍, റിങ്കു, രാജ്‍ഗുരു, വിക്കി കദിയാൻ, ഗണേശ് ദേശ്‍മുഖ് എന്നിവരും ചിത്രത്തിലുണ്ട്. 'ജുണ്ഡ്' എന്ന ചിത്രത്തിന്റെ സംവിധായകൻ നാഗ്‍രാജ് മഞ്‍ജുളെ ദേശീയ അവാര്‍ഡ് ജേതാവാണ്. അമിതാഭ് ബച്ചൻ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സുധാകര്‍ റെഡ്ഡി യക്കന്തിയാണ്.

Advertisment