താൽപ്പര്യമില്ലെന്ന് തോന്നുന്ന ദിവസം അഭിനയം നിർത്തും: അക്ഷയ് കുമാർ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

മുംബൈ: സിനിമയോടുള്ള തന്റെ അഭിനിവേശം കൊണ്ടാണ് താൻ രാപ്പകലില്ലാതെ അഭിനയിക്കുന്നതെന്നും, പണത്തിനുവേണ്ടിയല്ല താൻ അഭിനയിക്കുന്നതെന്നും വ്യക്തമാക്കി ബോളിവുഡ് താരം അക്ഷയ് കുമാർ. അതേസമയം, ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനാണ് അക്ഷയ് കുമാർ. തന്റെ അടുത്ത ചിത്രത്തിന് 120 കോടി രൂപയാണ് അക്ഷയ് കുമാർ പ്രതിഫലമായി ഈടാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertisment

ഒരു വർഷത്തിൽ ഇത്രയധികം സിനിമകൾ എങ്ങനെയാണ് ചിത്രീകരിക്കുന്നതെന്ന് ആളുകൾ ചോദിക്കുമ്പോൾ താൻ അത്ഭുതപ്പെടാറുണ്ടെന്ന് അക്ഷയ് പറയുന്നു. പോലീസുകാരും, മാധ്യമ പ്രവർത്തകരും, ഫോട്ടോഗ്രാഫർമാരും മറ്റുള്ളവരും ഉൾപ്പെടെ എല്ലാവരും എല്ലായ്പ്പോഴും ജോലി ചെയ്യുന്നുണ്ടെന്നും അക്ഷയ് വ്യക്തമാക്കി.

‘ഇന്ന് എനിക്ക് ജീവിതത്തിൽ എല്ലാം ഉണ്ട്, ഞാൻ ഒരു നല്ല ജീവിതം നയിക്കുന്നു. എനിക്ക് എളുപ്പത്തിൽ വീട്ടിലിരുന്ന് സമ്പാദിക്കാൻ കഴിയും, എന്നാൽ മറ്റുള്ളവരുടെ കാര്യമോ? ഞാൻ ഇന്ന് ജോലി ചെയ്യുന്നത് പണത്തിന് വേണ്ടിയല്ല അഭിനിവേശം കൊണ്ടാണ്. എനിക്ക് താൽപ്പര്യമില്ലെന്ന് തോന്നുന്ന ദിവസം ഞാൻ ജോലി നിർത്തും’, അക്ഷയ് കുമാർ പറഞ്ഞു.

Advertisment