അമ്മയോളം വളർന്ന് സുന്ദരിയായി മകൾ; ശ്രദ്ധ നേടി അനൗഷ്കയുടെ പുതിയ ചിത്രങ്ങൾ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

തെന്നിന്ത്യൻ സൂപ്പർ താരദമ്പതികളാണ് നടൻ അജിത്തും ഭാര്യയും നടിയുമായ ശാലിനിയും. ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാനായി കാത്തിരിക്കുന്നവരാണ് ആരാധകർ. അജിത്തിന്റെ കുടുംബ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നത്.

Advertisment

വനിതാ ദിനത്തിൽ പങ്കുവെച്ച ചിത്രം വളരെപ്പേട്ടന്നാണ് വൈറലാകുന്നത്. അജിത്- ശാലിനി ദമ്പതിമാരുടെ മകൾ അനൗഷ്കയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അനൗഷ്കയ്ക്ക് ഒപ്പ ശാലിനിയേയും സഹോദരി ശ്യാമിലിയേയും ചിത്രത്തിൽ കാണാം.

സാധാരണ സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ അധികം കുടുംബം പങ്കുവെക്കാത്തതിനാൽ ഇപ്പോഴും ഏറ്റവും ശ്രദ്ധേയം അജിത്തിന്റെ കുടുംബ ചിത്രമാണ്. വളരെ അപൂർവ്വമായി മാത്രമേ ഈ താരകുടുംബത്തിന്റെ ചിത്രങ്ങൾ ആരാധകരിലേക്ക് എത്താറുള്ളൂ. വനിതാ ദിനത്തിൽ, ശ്യാമിലിയാണ് ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

തെന്നിന്ത്യൻ പ്രേക്ഷകരെ സംബന്ധിച്ച് പ്രിയപ്പെട്ട താരജോഡികളാണ് അജിത്തും ശാലിനിയും. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ അജിത്തിന് കേരളത്തിലുമുണ്ട് നിറയെ ആരാധകര്‍.

Advertisment