ഫിലിം ഡസ്ക്
Updated On
New Update
ബോക്സ് ഓഫീസിൽ തരംഗം സൃഷ്‌ടിച്ച ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫ് ചാപ്റ്റർ 2വിന്റെ ട്രെയിലർ പുറത്തിറങ്ങി. കെ.ജി.എഫിന്റെ അധിപനായ റോക്കി തന്നെയാണ് ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണം. ഒപ്പം വില്ലനായ സഞജയ് ദത്തിന്റെ കഥാപാത്രത്തേയും ട്രെയിലറിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.
Advertisment
രണ്ടാം ഭാഗത്തില്‍ പ്രകാശ് രാജും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കന്നഡയ്ക്ക് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലുമെത്തുന്ന ചിത്രം ഏപ്രില്‍ 14നാണ് തിയറ്ററുകളില്‍ എത്തുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘തൂഫാന്‍’ എന്ന ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
ആദ്യ ഭാഗം ഇന്ത്യയൊട്ടാകെ ഗംഭീര വിജയം നേടിയതോടെ, ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെ.ജി.എഫ് ചാപ്റ്റർ രണ്ടിനായി ഏവരും ആവേശത്തോടെ കാത്തിരിക്കുകയാണ്.