ബോളിവുഡിൽ ചുവടുറപ്പിച്ച് രശ്മിക; അടുത്ത ചിത്രം രൺബീർ കപൂറിനൊപ്പം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് രശ്മിക മന്ദാന. ഇന്റസ്ട്രിയിൽ എത്തിയത് മുതൽ കൈനിറയെ ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച് ബോളിവുഡിലും രശ്മിക തന്റെ സാന്നിധ്യം അറിയിച്ചു. എന്നാൽ ആദ്യ ബോളിവുഡ് ചിത്രം റിലീസ് ആകുന്നതിന് മുമ്പ് തന്നെ അടുത്ത ഹിന്ദി ചിത്രവും നടിയെ തേടിയെത്തി.

Advertisment

രൺബീർ കപൂർ നായകനാകുന്ന പുതിയ ചിത്രത്തിലാണ് രശ്മിക നായികയായി എത്തുന്നത്. അർജുൻ റെഡ്ഡി, കബീർ സിംഗ് എന്നീ ചിത്രങ്ങൾക്കു ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നായികയായി രശ്മിക എത്തുന്നത്. റൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് ആനിമൽ എന്നാണ് പേരിട്ടിരിക്കുന്നത്.‌

അടുത്ത വർഷം ഓഗസ്റ്റ് 11 നാണ് സിനിമയുടെ റീലീസ് എന്നാണ് കരുതുന്നത്. ചിത്രത്തിൽ അക്രമാസക്തനായ നായകനായിട്ടായിരിക്കും റൺബീർ കപൂർ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ തിരക്കുകളിലാണ് രൺബീർ. ബോളിവുഡിൽ രശ്മികയുടെ ആദ്യ ചിത്രം മിഷൻ മജ്നു ഈ വർഷം പുറത്തിറങ്ങും. സിദ്ധാർത്ഥ് മൽഹോത്രയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഗുഡ് ബൈ എന്ന ചിത്രമാണ് അമിതാഭ് ബച്ചനൊപ്പം രശ്മിക അഭിനയിക്കുന്നത്.

Advertisment