വിജയ് ചിത്രം ‘ബീസ്റ്റ്’ന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

വിജയ് നായകനാകുന്ന ചിത്രം 'ബീസ്റ്റി'നായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 'ബീസ്റ്റിലെ' ഗാനങ്ങളെല്ലാം ഇതിനകം വൻ ഹിറ്റായി മാറിയിട്ടുണ്ട്. 'ബീസ്റ്റി'ന്റെ ഓരോ വിശേഷങ്ങളും ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപ്പോള്‍ വിജയ് നായകനാകുന്ന ചിത്രം 'ബീസ്റ്റി'ന് കുവൈത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertisment

'കുറുപ്പ്', 'എഫ്‍ഐആര്‍' എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ 'ബീസ്റ്റി'നും കുവൈത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. 'ബീസ്റ്റ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടത് വൻ ഹിറ്റായിരുന്നു. 'വീരരാഘവന്‍' എന്ന സ്‍പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികള്‍ എന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാകുന്നത്.

സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട് എന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. എക്സ്‍പ്ലോസീവുകള്‍ ഏറെ ഉപയോഗിച്ചിരിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം അനിരുദ്ധ് രവിചന്ദറിന്റെ ട്രാക്കുകളും 'ബീസ്റ്റി'ന്റെ ട്രെയ്‍ലര്‍ ഒരു ആവേശകരമായ അനുഭവമാക്കി മാറ്റുന്നുണ്ട്.

കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മാണം. സണ്‍ പിക്ചേഴ്‍സ് തന്നെയാണ് ബാനര്‍. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആര്‍ നിര്‍മലാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. 'ബീസ്റ്റ്' എന്ന ചിത്രം തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക. വിജയ് നായകനാകുന്ന ചിത്രം ഏപ്രില്‍ 14നാണ് റിലീസ് തീരുമാനിച്ചിട്ടുള്ളത്.

വിജയ്‍യ്‍ക്ക് 'ബീസ്റ്റ്' ചിത്രം ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. സംവിധായകൻ ശെല്‍വരാഘവൻ, മലയാളി താരം ഷൈൻ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെൻ തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. നെല്‍സണ്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 'അറബിക് കുത്ത്' പാട്ടാണ് ചിത്രത്തിലേതായി വൻ ഹിറ്റായി മാറിയിരുന്നു. ശിവകാര്‍ത്തികേയൻ ആണ് ചിത്രത്തിലെ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

സ്വന്തം സംഗീത സംവിധാനത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ജൊനിത ഗാന്ധിയുമായി ചേര്‍ന്ന് പാടിയിരിക്കുന്നു. 'ബീസ്റ്റ്' എന്ന ചിത്രത്തില്‍ 100 കോടിയാണ് വിജയ്‍യുടെ പ്രതിഫലം എന്നും റിപ്പോര്‍ട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത 'മാസ്റ്റര്‍' എന്ന ചിത്രത്തിലൂടെ. മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് 'ബീസ്റ്റ്'. ലോകേഷ് കാനകരാജും വിജയ്‍യും വീണ്ടും ഒന്നിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Advertisment