കഴിഞ്ഞ കുറച്ച് ദിവസങ്ങളിലും നടന്ന സംഭവങ്ങളും തികച്ചും അവിശ്വസനീയമാണ്. അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒരു സിനിമയിലെ ഒരു രംഗം പോലെ തോന്നുന്നു. അപകടം നടന്നയുടനെ, ഒരുപാട് പേരുടെ സഹായം ലഭിച്ചു. അത് എന്റെ സ്റ്റാഫായാലും, എന്നെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച ആളുകളായാലും, ഈ കഷ്‍ടപ്പാടിലുടനീളം എന്നോടൊപ്പം നിന്ന എന്റെ കുടുംബമായാലും ആശുപത്രി ജീവനക്കാരായാലും, എല്ലാവരും സഹായിച്ചെന്ന് മലൈക എഴുതുന്നു.
ഓരോ ഘട്ടത്തിലും സാധ്യമായ ഏറ്റവും കരുതലോടെ ഡോക്ടർമാർ എന്റെ സുരക്ഷ ഉറപ്പാക്കി. അവർ എനിക്ക് തൽക്ഷണം സുരക്ഷിതത്വം നൽകി. വളരെ നന്ദിയുണ്ട്. തീർച്ചയായും എന്റെ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും എന്റെ ടീമിൽ നിന്നും എന്റെ ഇൻസ്റ്റാ കുടുംബത്തില്‍ നിന്നും ലഭിച്ച സ്നേഹം വളരെ ആശ്വാസകരമായിരുന്നു. അറിയപ്പെടുന്നവർക്കും അറിയാത്തവർക്കും ആയ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും മലൈക അറിയിച്ചു.
ഞാൻ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് പുത്തൻ വീര്യത്തോടെ പുറത്തുവരുമെന്ന് ഉറപ്പുവരുത്തിയതിന് നിങ്ങൾ ഓരോരുത്തർക്കും ഹൃദയംഗമമായ നന്ദി. ഞാൻ ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്. ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, ഞാൻ ഒരു പോരാളിയാണ്. വൈകാതെ മടങ്ങിവരും എന്നും മലൈക അറോറ എഴുതിയിരിക്കുന്നു.