അജയ് ദേവ്‍ഗണിന്റെ സംവിധാനത്തില്‍ 'റണ്‍വേ 34', പുതിയ അപ്‍ഡേറ്റുമായി അമിതാഭ് ബച്ചൻ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതകൊണ്ട് പ്രേക്ഷകശ്രദ്ധയിലെത്തിയതാണ് 'റണ്‍വേ 34'. അമിതാഭ് ബച്ചൻ ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രത്തില്‍ കേന്ദ്ര സ്ഥാനത്ത്. 'റണ്‍വേ 34' ചിത്രത്തിന്റെ പുതിയ ട്രെയിലറിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

Advertisment

'റണ്‍വേ 34' ചിത്രത്തിന്റെ ട്രെയിലറിനെ കുറിച്ചുള്ള അപ്‍ഡേറ്റ് നല്‍കിയിരിക്കുകയാണ് അമിതാഭ് ബച്ചൻ അടക്കമുള്ളവര്‍. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള സിനിമയാണ്. 150 യാത്രക്കാരുമായി ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍ യാത്ര നടത്തുകയാണ്. 29ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രം 'റണ്‍വേ 34'ന്റെ പുതിയ ട്രെയിലര്‍ ഏപ്രില്‍ 11ന് കാണാമെന്നാണ് അമിതാഭ് ബച്ചൻ പറയുന്നത്.

അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അജയ് ദേവ്‍ഗണ്‍ ഫിലിംസിന്റെ ബാനറില്‍ ആണ് നിര്‍മാണം. ഇതാദ്യമായിട്ടല്ല അജയ് ദേവ്‍ഗണ്‍ സംവിധായകന്റെ വേഷത്തില്‍ എത്തുന്നത്. 'യു മേ ഔര്‍ ഹം', 'ശിവായ്' എന്നീ ചിത്രങ്ങള്‍ ഇതിനു മുമ്പ് അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്‍തിട്ടുണ്ട്.

രാകുല്‍ പ്രീത് സിംഗ് നായികയാകുന്ന 'റണ്‍വേ 34' യില്‍ അങ്കിറ ധര്‍, ബോമൻ ഇറാനി, അജേയ് നഗര്‍, അകൻക്ഷ സിംഗ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. അമര്‍ മൊഹിലെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'മൈദാൻ' എന്ന ചിത്രവും അജയ് ദേവ്‍ഗണിന്റെതായി റിലീസ് ചെയ്യാനുണ്ട്.

അമിതാഭ് ബച്ചന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത് 'ജുണ്ഡ്' ആണ്. നാഗ്‍രാജ് മഞ്‍ജുളെയാണ് ചിത്രം സംവിധാനം ചെയ്‍തത്. നാഗ്‍രാജ് മഞ്‍ജുളയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. അമിതാഭ് ബച്ചൻ ചിത്രത്തില്‍ ഗംഭീര പ്രകടനം നടത്തിയെങ്കിലും ബോക്സ് ഓഫീസില്‍ വലിയ മുന്നേറ്റമുണ്ടാക്കാനായില്ല.

Advertisment