നാല് ദിവസത്തെ ആഘോഷം; ആലിയ- രൺബീർ വിവാഹം 14നെന്ന് കുടുംബം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ആലിയ-റൺബീർ എന്നിവരുടെ താരവിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ രൺബീർ കപൂറും ആലിയ ഭട്ടും ഈ മാസം 14 ന് വിവാഹിതരാകുമെന്ന് റോബിൻ ഭട്ട് വ്യക്തമാക്കി. നാല് ദിവസം നീണ്ടും നിൽക്കുന്ന വിവാഹമാകും നടക്കുകയെന്ന് റോബിന്‍ പറയുന്നു.

Advertisment

ബാന്ദ്രയിലെ രൺബീറിന്റെ വീട്ടിൽ വച്ച് തികച്ചും സ്വകാര്യമായ ചടങ്ങായി വിവാഹം നടത്തും. 13 മുതൽ ആഘോഷ പരിപാടികൾ ആരംഭിക്കുമെന്നും റോബിൻ ഇന്ത്യാ ടുഡേയോട് പറഞ്ഞു. 450 അതിഥികളാകും വിവാഹത്തിൽ പങ്കെടുക്കയെന്നാണ് വിവരം. ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സഞ്ചയ് ലീല ബൻസാലി, സൽമാൻ ഖാൻ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങളും സംവിധായകരും വിവാഹത്തിൽ പങ്കെടുക്കും.

ബോളിവുഡിലെ മോസ്റ്റ് സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചി തന്നെയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നത്. അനുഷ്ക ശർമ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളെല്ലാം വിവാഹ ദിനത്തിൽ ഉപയോ​ഗിച്ചത് സഭ്യ സാച്ചി തയ്യാറാക്കിയ വസ്ത്രമായിരുന്നു. വിവാഹ ദിനം ലെഹങ്കയായിരിക്കും ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകൾക്ക് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വേഷങ്ങളായിരിക്കും ആലിയ ധരിക്കുക.

Advertisment