പന്ത്രണ്ടാം വയസില്‍ എഴുതിയ കവിത പങ്കുവെച്ച് ദീപിക പദുക്കോണ്‍, ഏറ്റെടുത്ത് ആരാധകര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ദീപിക പദുക്കോണ്‍. സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമായ നടിയാണ് ദീപിക പദുക്കോണ്‍. ദീപിക പദുക്കോണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ദീപിക പദുക്കോണ്‍ എഴുതിയ കവിതയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

Advertisment

ദീപിക പദുക്കോണ്‍ തന്നെയാണ് ആദ്യമായും അവസാനമായും എഴുതിയത് എന്ന് പറഞ്ഞ് കവിത പങ്കുവെച്ചിരിക്കുന്നത്. പന്ത്രണ്ടാം വയസില്‍ താൻ എഴുതിയത് എന്ന് പറഞ്ഞാണ് ദീപിക പദുക്കോണ്‍ 'ഐ ആം' എന്ന പേരിലുള്ള കവിത പങ്കുവെച്ചിരിക്കുന്നത്. മികച്ച കവിതയാണ് എന്നാണ് ആരാധകര്‍ പറയുന്നത്. ശകുൻ ബത്ര സംവിധാനം ചെയ്‍ത 'ഗെഹരായിയാം' ആണ് ദീപിക പദുക്കോണിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

ധര്‍മ പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മിച്ചിരുന്നത്. നസറുദ്ദീൻ ഷാ, അനന്യ പാണ്ഡെ, ധൈര്യ കര്‍വ, രജത് കപൂര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കബീര്‍ കത്‍പാലിയ, സവേര മേഹ്‍ത എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. നിതേഷ് ഭാട്യയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത്.

സിദ്ധാന്ത് ചതുര്‍വേദി നായകനായ ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് ദീപിക പദുക്കോണ്‍ രംഗത്ത് എത്തിയിരുന്നു. ഒരു കലാകാരിയെന്ന നിലയില്‍ 'ഗെഹരായിയാമി'ലെ 'അലിഷ' എനിക്ക് മികച്ച അനുഭവമായിരുന്നു. 'ഗെഹരായിയാം' എന്ന ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങളും ആഹ്ലാദഭരിതയാക്കുന്നതാണ്. എല്ലാവരോടും നന്ദിയുണ്ട് തനിക്കെന്ന് ദീപിക പദുക്കോണ്‍ പറഞ്ഞിരുന്നു.

Advertisment