തെലുങ്കില്‍ ആദ്യമായി ഡബ്ബ് ചെയ്‍ത് നദിയ മൊയ്‍തു, റീല്‍ വീഡിയോ പങ്കുവെച്ച് താരം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നദിയ മൊയ്തു. നായികയായും സഹ താരമായുമൊക്കെ വര്‍ഷങ്ങളായി സജീവമാണ് നദിയ മൊയ്‍തു. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമാകാൻ നദിയ മൊയ്‍തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിന് ഡബ്ബ് ചെയ്‍തതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് നദിയ മൊയ്‍തു.

Advertisment

നാനി നായകനാകുന്ന ചിത്രം 'അണ്ടേ സുന്ദരാനികി'ക്ക് വേണ്ടിയാണ് നദിയ മൊയ്‍തു ആദ്യമായി തെലുങ്കില്‍ ഡബ്ബ് ചെയ്‍തത്. വിവേക് അത്രേയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യമായി ഒരു തെലുങ്ക് സിനിമയ്‍ക്ക് ഡബ്ബ് ചെയ്‍തതിന്റെ ആവേശത്തിലാണ് താനെന്ന് നദിയ മൊയ്‍തു പറയുന്നു. ആത്മവിശ്വാസം പകര്‍ന്നതിനും തനിക്ക് പിന്തുണ നല്‍കിയതിനും വിവേക് അത്രേയയോട് നന്ദി പറയുന്നുവെന്നും നദിയ മൊയ്‍തു എഴുതിയിരിക്കുന്നു.

നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു.

മലയാളികളുടെ പ്രിയപ്പെട്ട താരം നസ്രിയ ആദ്യമായി തെലുങ്കില്‍ അഭിനയിക്കുന്നുവെന്ന പ്രത്യകതയുമുണ്ട്. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ജൂൺ 10ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

Advertisment