ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാന രംഗത്തേയ്‍ക്കെന്ന് റിപ്പോര്‍ട്ട്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാന രംഗത്തേയ്‍ക്കെന്ന് റിപ്പോര്‍ട്ട്. ഒരു വെബ് സീരിസും ഒരു ഫീച്ചര്‍ സിനിമയും ആര്യൻ ഖാൻ സംവിധാനം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. തന്റെ വെബ്‍ സീരീസിന്റെ പരീക്ഷണ ചിത്രീകരണം ഇതിനകം തന്നെ ആര്യൻ ഖാൻ നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

Advertisment

റെഡ് ചില്ലീസ് എന്റര്‍ടെയ്‍ൻമെന്റിന് വേണ്ടി തന്നെയാണ് ആര്യൻ ഖാൻ സംവിധാനം ചെയ്യുന്നത്. ആര്യൻ ഖാന്റെ സംവിധാനത്തില്‍ പ്രിത കമാനിയും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആര്യൻ ഖാൻ സിനിമ രംഗത്ത് സജീവകമാകുന്നത് വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. ആര്യൻ ഖാൻ ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്‍തത്. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. ഇവരില്‍ ചിലരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ആര്യൻ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയില്ലെങ്കിലും ഗൂഢാലോചന നടത്തിയെന്ന എൻസിബി വാദത്തിന് തെളിവില്ലെന്ന് മുംബൈ ഹൈക്കോടതി അറിയിച്ചിരുന്നു.

ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം ഇനി പ്രദര്‍ശനത്തിന് എത്തുക 'പത്താനാ'ണ്. കൊവിഡ് അടക്കമുള്ള കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയതായിരുന്നു. ഇപ്പോള്‍ പത്താൻ ചിത്രത്തിന്റെ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഷാരൂഖ് ഖാന് ചിത്രം വൻ തിരിച്ചുവരവ് സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment