തുടക്കകാലത്ത് ലാൽ മാജിക്ക് കണ്ടാണ് പ്രധാനപ്പെട്ട ഒരു കാര്യം പഠിച്ചത്; ലാലേട്ടനൊപ്പമുള്ള ലൊക്കേഷനിലെ അനുഭവം പങ്കുവെച്ച് വിദ്യാ ബാലൻ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

അഭിനയ മികവുകൊണ്ട് ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് വിദ്യാ ബാലൻ. മലയാളി ആയിരുന്നിട്ടും വളരെ കുറച്ച് മലയാളം സിനിമകളിലേ അവർ മുഖം കാണിച്ചിട്ടുള്ളൂ. എന്നാലും മലയാള സിനിമയോടും താരങ്ങളോടും ഇഷ്ടം സൂക്ഷിക്കുന്നയാളാണ് വിദ്യ ബാലൻ.

Advertisment

വർഷങ്ങൾക്ക് മുൻപ് ഉണ്ടായ നടൻ മോഹൻലാലിനൊപ്പമുള്ള ഒരു ലൊക്കേഷൻ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം. ബോളിവുഡിലെ മിന്നും താരമാവുന്നതിന് മുൻപ് മോഹൻലാലിനൊപ്പം ചക്രം എന്ന സിനിമയിലേക്ക് വിദ്യയെ കാസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആ ചിത്രം പിന്നീട് നടക്കാതെ പോവുകയായിരുന്നു.

ആറേഴു ദിവസം ലാലേട്ടനോടൊപ്പം അഭിനയിച്ചു. വാനപ്രസ്ഥം,പവിത്രം തുടങ്ങിയ സിനിമകൾ കണ്ട് അദ്ദേഹത്തിന്റെ ഒരു ആരാധികയായി വളരെ അത്ഭുത്തോടെയാണ് എത്തിയത്. എന്നാൽ അവിടെ സെറ്റിൽ നിന്നാണ് മോഹൻ ലാലിൽ നിന്ന് താൻ പ്രധാനപ്പെട്ട കാര്യം പഠിച്ചതെന്ന് വിദ്യ പറയുന്നു. എത്ര സമയം കാത്തിരിക്കണമെങ്കിൽ പോലും അദ്ദേഹം സെറ്റിൽ ഇരുന്ന് പുസ്തകമോ സ്‌ക്രിപ്പറ്റോ വരെ വായിക്കില്ല.

അന്ന് അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് എപ്പോഴും കഥാപാത്രത്തിൽ സജീവമായിരിക്കണമെന്നാണ്. അപ്പോഴാണ് സംവിധായകൻ ആക്ഷൻ പറയുമ്പോൾ അതിനനുസരിച്ച് ആ മാജിക്ക് കാണിക്കാൻ സാധിക്കുകയുള്ളൂ എന്ന് വിദ്യ പറയുന്നു.

അദ്ദേഹം ടീമംഗങ്ങളെ സപ്പോർട്ട് ചെയ്തിരുന്നു.ഫോക്കസ് നോക്കാൻ ഒരാൾ ടേപ്പ് വലിക്കുന്നുണ്ടെങ്കിൽ അതിന്റെ മറ്റൊരു അറ്റം പിടിച്ചു നൽകാനും മറ്റു കാര്യങ്ങൾ ചെയ്യാനാും അദ്ദേഹം സഹായിക്കും.ഒരു സൂപ്പർ താരം ചെയ്യുന്നത് ,തുടക്കകാലത്ത് ഞാൻ പഠിച്ച വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് വിദ്യ ചൂണ്ടിക്കാട്ടി. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിദ്യ മോഹൻലാലിനോടൊപ്പമുള്ള ലൊക്കേഷൻ അനുഭവം പങ്കുവെച്ചത്.

Advertisment