വീരരാഘവനും പണി കിട്ടി; ബീസ്റ്റിന്റെ വ്യാജൻ ഇറങ്ങിയെന്ന് റിപ്പോർട്ട്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ഡോക്ടറിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത് വിജയ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് ബീസ്റ്റ്. മികച്ച പ്രതികണങ്ങളോടെ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇതിനിടെ ബീസ്റ്റിന്റെ വ്യാജനും ഇറങ്ങിയെന്നാണ് റിപ്പോർട്ട്.

Advertisment

തമിഴ് റോക്കേഴ്സ്, മൂവിറൂൾസ് തുടങ്ങിയ ഓൺലൈൻ ഗ്രൂപ്പുകളാണ് ചിത്രം ചോർത്തി ഇന്റർനെറ്റിൽ ലഭ്യമാക്കിയത്. മുമ്പും പ്രധാന താരങ്ങളുടെ ചിത്രം ഇത്തരത്തിൽ ചോർത്തിയിട്ടുണ്ട്. അതേസമയം അനധികൃത വെബ്‌സൈറ്റുകളിൽ നിന്ന് സിനിമ ഡൗൺലോഡ് ചെയ്ത് കാണരുതെന്ന അഭ്യർത്ഥനയുമായി വിജയ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. വ്യാജ പതിപ്പ് ഇന്റർനെറ്റിൽ നിന്ന് നീക്കാനുള്ള ശ്രമം തുടരുകയാണ്.

വീരരാഘവൻ എന്ന മുൻ റോ ഏജൻറിന്റെ വേഷത്തിലാണ് വിജയ് ബീസ്റ്റിൽ പ്രത്യക്ഷപ്പെടുന്നത്. മുൻ സിനിമകളിലെതിന് സമാനമായ ലുക്കിൽ തന്നെയാണ് ബീസ്റ്റിലും വിജയ് എത്തുന്നത്. ചെന്നൈ നഗരത്തിലെ ഒരു ഷോപ്പിങ് മാൾ തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നതും അവിടെ ബന്ദികളാക്കപ്പെടുന്ന ജനങ്ങൾക്കിടയിൽ നായകൻ വീരരാഘവൻ യാദൃശ്ചികമായി അകപ്പെടുന്നതും തീവ്രവാദികളിൽ നിന്ന് ജനങ്ങളെ അതിസാഹസികമായി നായകൻ മോചിപ്പിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

Advertisment