”മിസ്റ്റർ ആൻഡ് മിസിസ് കപൂർ”; രൺബീർ-ആലിയ വിവാഹം നടന്നു; 7 മണിക്ക് മാദ്ധ്യമങ്ങളെ കാണുമെന്ന് ദമ്പതികൾ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

അടുത്ത കാലത്ത് ബോളിവുഡിൽ മുഴങ്ങി കേട്ട വിവാഹമായിരുന്നു ആലിയ ഭട്ടിന്റെയും റൺബീർ കപൂറിന്റെയും. ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തകൾ വന്നത് മുതൽ കാത്തിരിക്കുകയാണ് ആരാധകരും. കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ചു കൊണ്ട് ഇന്ന് വൈകിട്ട് റൺബീറിന്റെ വസതിയായ മുംബൈയിലെ വാസ്തുവിൽ ആലിയ ഭട്ടുമായുള്ള വിവാഹം നടന്നിരിക്കുകയാണ്.

Advertisment

ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മാത്രം പ്രവേശനം അനുവദിച്ച വിവാഹചടങ്ങുകൾ മൂന്ന് മണിയോടെയാണ് ആരംഭിച്ചത്. രൺബീറിന്റെ അമ്മ നീതു കപൂർ, സഹോദരി റിദ്ദിമ കപൂർ സാഹ്നി, ബന്ധുക്കളായ കരീന കപൂർ ഖാൻ, കരിഷ്മ കപൂർ, മഹേഷ് ഭട്ട്, ആലിയ ഭട്ടിന്റെ അമ്മ സോണി റസ്ദാൻ, സഹോദരി ഷഹീൻ ഭട്ട് അടുത്ത ബന്ധുവായ ടീന റസ്ദാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

അകത്തേക്ക് പ്രവേശനമില്ലാത്തതിനാൽ വസതിക്ക് പുറത്ത് തടിച്ച് കൂടിയ മാദ്ധ്യമ പ്രവർത്തകർക്ക് താരദമ്പതിമാർ മധുര വലഹാരങ്ങൾ വിതരണം ചെയ്തിരുന്നു. വിവാഹത്തിന് ശേഷം വൈകിട്ട് ഏഴ് മണിയോടെ രൺബീറും ആലിയയും മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വിവാഹിതരായ ഇരുവരും ആദ്യമായി പൊതുസദസ്സിൽ എത്തുന്ന നിമിഷത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. വിവാഹത്തിന് പിന്നാലെ റിസപ്ഷൻ ചടങ്ങുകൾ അടുത്ത ദിവസം തന്നെ നടക്കുമെന്നാണ് വിവരം.

Advertisment