നീണ്ട വർഷത്തെ പ്രണയത്തിന് ശേഷം രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായ സന്തോഷത്തിലാണ് ഇരുവരുടെയും ആരാധകർ. പാലി ഹിൽസിലെ രൺബീറിന്റെ വീടായ വാസ്തുവിലായിരുന്നു വിവാഹാഘോഷ ചടങ്ങുകൾ നടന്നത്. ഇപ്പോഴിതാ താരദമ്പതികൾക്ക് ആശംസക നേർന്ന് അമുൽ പങ്കുവച്ച ഡൂഡിൽ സോഷ്യൽ മീഡിയയുടെ​ ശ്രദ്ധ കവരുകയാണ്.
“അമുൽ ടോപ്പിക്കൽ: ദി ആലിയ-രൺബീർ ഷാദി!” എന്ന ക്യാപ്ഷനോടെയാണ് തങ്ങളുടെ ഐക്കണിക് ഡൂഡിൽ ഷെയർ ചെയ്തിരിക്കുന്നത്. നവദമ്പതികൾക്കൊപ്പം നിൽക്കുന്ന അമുൽ പെൺകുട്ടിയാണ് സിഗ്നേച്ചർ ശൈലിയിൽ നിർമ്മിച്ച ഡൂഡിൽ ഉള്ളത്.
ഒപ്പം രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും കാർട്ടൂൺ പതിപ്പുകൾ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ജന ഹൃദയം കീഴടക്കുകയാണ് ചിത്രം. ഇതുവരെ ഒരു ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചു.
അതിനിടെ നടി ആലിയ തങ്ങളുടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചതോടെ ഇന്റർനെറ്റാകെ തരംഗമായിരിക്കുകയാണ് ഈ താരവിവാഹം. ശേഷം വധുവരന്മാർ ഒരുമിച്ച പൊതുയിടത്തിലെത്തുകയും ചെയ്തു.
ഇരുവരും തങ്ങളുടെ ആരാധകർക്ക് അഭിവാദ്യം അറിയിക്കുകയും ചെയ്തു. പിന്നാലെ റൺബീർ തന്റെ വധുവായ ആലിയ കൈയ്യിലെടുത്തു. ഈ വിഡിയോയും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിരിക്കുകയാണ്. ആലിയയെ തന്റെ കൈകളിൽ എടുത്ത് റൺബീർ വീടിന്റെ ഉള്ളിലേക്ക് പോകുന്നതാണ് വിഡിയോ.