‘ഞാൻ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കില്ല’; പുകയില പരസ്യത്തിൽ നിന്നും പിന്മാറി അല്ലു അർജ്ജുൻ, വാഗ്ദാനം ചെയ്തത് കോടികൾ

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

പുകയില പരസ്യത്തിൽ നിന്നും അല്ലു അർജ്ജുൻ പിന്മാറിയതായി റിപ്പോർട്ട്. പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്നാണ് അല്ലു അർജ്ജുൻ പിന്മാറിയത്. കോടികൾ വാഗ്ദാനം ചെയ്തു എങ്കിലും പരസ്യം താരം വേണ്ടെന്നു വെക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Advertisment

അല്ലു അർജ്ജുൻ വ്യക്തിപരമായി പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാറില്ല. അതിനാൽ ആരോഗ്യത്തിന് ഹാനികരമായ ഇവയുടെ പരസ്യം കണ്ട് ആരാധകർ ഉൽപ്പന്നം കഴിക്കാൻ തുടങ്ങണമെന്ന് താരം ആഗ്രഹിക്കുന്നില്ലെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.

വാർത്ത പുറത്തുവന്നതോടെ നിരവധിപേർ അല്ലു അർജുന് പിന്തുണയുമായും അഭിനന്ദനവുമായും എത്തിയിട്ടുണ്ട്. നിലവിൽ ‘പുഷ്പ’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിരക്കിലാണ് താരമിപ്പോൾ. ഒന്നാം ഭാഗത്തിന് മികച്ച പ്രതികരണമാണ് ഇന്ത്യയൊട്ടാകെ ലഭിച്ചത്.

Advertisment