തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയ താരകുടുംബമാണ് നടൻ സൂര്യയുടേത്. ഇപ്പോഴിതാ ഈ താരകുടുംബത്തിൽ നിന്നും ഒരാൾ കൂടി ബി​ഗ് സ്ക്രീനിൽ ചുവടുവയ്ക്കാൻഒരുങ്ങുകയാണ്. സൂര്യയുടെയും ജ്യോതികയുടെയും മകൻ ദേവ് ആണ് സിനിമാരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നത്.
സംവിധായകന്‍ പ്രദീപ് രംഗനാഥന്റെ ചിത്രത്തില്‍ ദേവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. പ്രദീപ് രംഗനാഥനൊപ്പം ദേവും മറ്റൊരു ആണ്‍കുട്ടിയും ഉള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ദേവിനോട് രംഗം വിശദീകരിക്കുന്ന പ്രദീപ് രംഗനാഥനാണ് ചിത്രത്തിലുളളത്. ഈ ചിത്രം സിനിമയുടെ ഭാഗമാണെന്നാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് ടെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ദേവ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നുവെങ്കിലും ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ചിത്രം പ്രചരിച്ചതോടെ വീണ്ടും ഈ ചർച്ച സജീവമാകുകയാണ്.