‘ക്ഷമിക്കണം, നിങ്ങളെയല്ല ഞാൻ ഉദ്ദേശിച്ചത്’: വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഭാഗ്യരാജ്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിൽ ‘ഭിന്നശേഷിക്കാരെ’ അപമാനിക്കുന്ന തരത്തിലുള്ള വാചകങ്ങൾ കടന്നുവന്ന സംഭവത്തിൽ ക്ഷമ പറഞ്ഞ് തമിഴ് നടൻ ഭാഗ്യരാജ്. താൻ ഭിന്നശേഷിയുള്ളവരെ അല്ല ഉദ്ദേശിച്ചത് എന്നും അങ്ങനെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അവരോട് ക്ഷമാപണം നടത്തുന്നു എന്നും ഭാഗ്യരാജ് പറഞ്ഞു.

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടങ്ങൾ പ്രകീർത്തിക്കുന്ന ഒരു പുസ്തകം പ്രകാശിപ്പിക്കുന്ന ചടങ്ങിലായിരുന്നു ഭാഗ്യരാജ് വിവാദ പരാമർശം നടത്തിയത്. രാജ്യത്തെ നയിക്കാന്‍ മോദിയെപ്പോലൊരു വ്യക്തിയുടെ ആവശ്യമുണ്ടെന്നും പ്രധാനമന്ത്രിയുടെ ഊര്‍ജം തനിക്ക് ഇഷ്ടമാണെന്നും ചടങ്ങില്‍ ഭാഗ്യരാജ് വ്യക്തമാക്കി. കണ്ണും കാതുമില്ലാതെ മാസം തികയാതെ പിറന്നവരാണ് മോദിയെ വിമർശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മോദിയെ വിമര്‍ശിക്കുന്നവര്‍ മാസം തികയാതെ ജനിച്ചവരാണെന്ന് കരുതുക, അതായത്, അവര്‍ മൂന്ന് മാസത്തിനുള്ളില്‍ ജനിച്ചവരാണ്, എന്തുകൊണ്ടാണ് ഞാന്‍ മൂന്ന് മാസം എന്ന് പറയുന്നത്? കാരണം ഗര്‍ഭത്തിന്റെ നാലാം മാസത്തില്‍ മാത്രമേ കുഞ്ഞിന്റെ വായ രൂപം കൊള്ളുകയുള്ളൂ. അഞ്ചാം മാസത്തില്‍ മാത്രമേ ചെവി വികസിക്കുന്നുള്ളൂ.

അതുകൊണ്ടാണ് ഈ ആളുകള്‍ പോസിറ്റീവ് ഒന്നും സംസാരിക്കാത്തത്, അവരോട് എന്തെങ്കിലും പോസിറ്റീവ് പറഞ്ഞാല്‍ പോലും അവര്‍ അത് കേള്‍ക്കുന്നില്ല. അതിനാല്‍ വിമര്‍ശിക്കുന്നവര്‍ക്ക് ചെവിയോ വായോ വികസിച്ചിട്ടില്ലെന്ന് നാം പരിഗണിക്കണം. അവരെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല,’ എന്നായിരുന്നു ഭാഗ്യരാജ് പറഞ്ഞത്. മലയാളികളടക്കം താരത്തിന് നല്ല പൊങ്കാല ആണ് നൽകിയത്.

Advertisment