'വിജയ്‍യ്‍ക്ക് ഓസ്‍കര്‍ ലഭിക്കാനുള്ള പ്രതിഭയുണ്ട്', പ്രശംസിച്ച് നിര്‍മാതാവ്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ബീസ്റ്റാണ്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രവുമായിരുന്നു 'ബീസ്റ്റ്' മികച്ച പ്രതികരണമായിരുന്നില്ല ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. സിനിമ മോശമായാല്‍ കൂടി ആളുകള്‍ വിജയ്‍യെ ഇഷ്‍ടപ്പെടുന്നുവെന്ന് നിര്‍മാതാവ് അഭിരാമി രാമനാഥൻ പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

Advertisment

വിജയ് കഠിനാദ്ധാനത്തില്‍ വിശ്വസിക്കുന്ന ആളാണ്. സിനിമ മോശമായാല്‍ കൂടി ആളുകള്‍ അദ്ദേഹത്തെ ഇഷ്‍ടപ്പെടുന്നു. വിജയ്‍ക്ക് ഓസ്‍കര്‍ ലഭിക്കാനുള്ള പ്രതിഭയുണ്ട്. വിജയ്‍യുടെ ഓസ്‍കര്‍ നേട്ടം തമിഴ് സിനിമയ്‍ക്ക് അഭിമാനമായിരിക്കുമെന്നും നിര്‍മാതാവും എഴുത്തുകാരനുമായ അഭിരാമി രാമനാഥൻ പറഞ്ഞു.

കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. റോ ഉദ്യോഗസ്ഥാനായിട്ടാണ് ചിത്രത്തില്‍ വിജയ് അഭിനയിച്ചത്. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികള്‍. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട്. റിലീസ് ദിവസം മികച്ച പ്രതികരണം ലഭിച്ചെങ്കിലും മോശം അഭിപ്രായത്തെ തുടര്‍ന്ന് ചിത്രം പിന്നോട്ടുപോയിരുന്നു.

Advertisment