'ഞാൻ ലൂസിഫറിന്റെ വലിയ ഫാൻ'; 'എമ്പുരാനാ'യി കാത്തിരിക്കുന്നുവെന്ന് ശ്രീനിധി ഷെട്ടി

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

Advertisment

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകരുടെ പ്രിയം സ്വന്തമാക്കിയ നടിയാണ് ശ്രീനിധി ഷെട്ടി. റീന എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിലും താരം ഇടം നേടി. കെജിഎഫ് രണ്ടാം ഭാ​ഗം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ മലയാള സിനിമയെ കുറിച്ച് ശ്രീനിധി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

തനിക്ക് ഏറ്റവും ഇഷ്ടപെട്ട മലയാള സിനിമ ലൂസിഫർ ആണെന്ന് ശ്രീനിധി പറയുന്നു. മലയാളം സിനിമ ഇൻഡസ്ട്രിയിൽ നിന്നും ധാരാളം നല്ല ചിത്രങ്ങൾ റിലീസ് ചെയ്യുന്നുണ്ടെന്നും ബിഹൈൻഡ് വുഡ്‌സ് നൽകിയ അഭിമുഖത്തിൽ ശ്രീനിധി പറയുന്നു.

ശ്രീനിധി ഷെട്ടിയുടെ വാക്കുകൾ

എനിക്ക് മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരുടെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ട്. ഞാൻ പൃഥ്വിരാജിനെ ബാംഗ്ലൂരിൽ വെച്ചു കണ്ടിട്ടുണ്ട്. ഞങ്ങളുടെ സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിന് പൃഥ്വിരാജ് വന്നിരുന്നു. ആൻഡ് ഹി ഈസ് വെരി സ്വീറ്റ് ആൻഡ് ലവ്‌ലി. ഞാൻ ലൂസിഫറിന്റെ വലിയ ഫാനാണ്. ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു, ലൂസിഫർ 2 നു വേണ്ടിയുള്ള മാരക വൈറ്റിംഗിൽ ആണെന്ന്. പെട്ടെന്ന് തന്നെ റിലീസ് ചെയ്യൂ എന്ന്. ലൂസിഫർ ഞാൻ തിയേറ്ററിൽ പോയാണ് കണ്ടത്. അതിന്റെ വർക്കിലാണെന്നും റിലീസ് ചെയ്യാൻ ആയിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ആദ്യം കണ്ട ദുൽഖർ സൽമാന്റെ സിനിമ ചാർളിയാണ്. ആ സിനിമയെനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഒരു ആക്ടർ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തിനെയും വളരെ ഇഷ്ടമായി. മാത്രവുമല്ല എന്റെ എല്ലാ ഹോസ്റ്റൽ മേറ്റ്സിനെയും ചാർളി കാണാൻ വേണ്ടിയും ഞാൻ നിർബന്ധിച്ചിരുന്നു. എനിക്ക് മലയാളം സിനിമകളോട് നല്ല താല്പര്യമുണ്ട്. കുറെ നല്ല സിനിമകൾ നമുക്ക് മലയാളം മൂവി ഇൻഡസ്ട്രിയിൽ നിന്നും കിട്ടുന്നുമുണ്ട്. മലയാളികൾ തരുന്ന സ്നേഹത്തിനു ഒരുപാട് നന്ദിയുണ്ട്. കാരണം ഞാൻ മലയാളം സംസാരിക്കുന്ന ചെറിയ കട്ടുകൾ ഒരുപാട് പേർ ഷെയർ ചെയ്‌ത്‌ കണ്ടിരുന്നു.

Advertisment