New Update
തിരുവനന്തപുരം : നടൻ കമലഹാസന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ എല്ലാ ആവശ്യങ്ങൾക്കും കമലഹാസൻ ഒപ്പം നിന്നുവെന്നാണ് ട്വിറ്ററിൽ പിണറായി വിജയൻ കുറിച്ചത്.
Advertisment
‘പ്രിയ കമലഹാസന് ജന്മദിനാശംസകൾ , എല്ലാ ആവശ്യങ്ങളിലും നിങ്ങൾ എന്നും കേരളത്തിനൊപ്പം നിന്നു. ഞങ്ങളുടെ സിനിമയ്‌ക്കും സംസ്കാരത്തിനും നിങ്ങൾ നൽകിയ വിലപ്പെട്ട സംഭാവനകളിൽ ഞങ്ങൾ അഭിമാനിക്കുന്നു.
നിങ്ങളുടെ ജീവിതത്തിലും കരിയറിലും കൂടുതൽ സന്തോഷവും വിജയവും ഞാൻ നേരുന്നു.‘ ഇത്തരത്തിലാണ് പിണറായി വിജയന്റെ ട്വീറ്റ്. കമൽഹാസന്റെ അറുപത്തിയേഴാം ജന്മദിനമാണിന്ന്.