ഫിലിം ഡസ്ക്
Updated On
New Update
മുംബൈ : ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീടിന് സമീപം തീപ്പിടുത്തം. മുംബൈയിലെ ബാന്ദ്രയിലുള്ള നടന്റെ വസതിയായ മന്നത്തിന് സമീപത്തെ കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. ഇന്നലെ വൈകീട്ട് 7.46 ഓടെയായിരുന്നു അപകടം.
Advertisment
ബാന്റ്സ്റ്റാന്റ് റോഡിൽ 21 നിലയുള്ള ജിവേഷ് കെട്ടിടത്തിലെ 14 ാമത്തെ നിലയിലാണ് തീ പടർന്നുപിടിച്ചത്. എട്ട് ഫയർ എഞ്ചിനുകളും ഏഴ് ജംബോ ടാങ്കറുകളും നിലവിൽ സ്ഥലത്തുണ്ട്, തീ അണയ്‌ക്കാനുള്ള പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.